നിങ്ങള്‍ക്ക് തരാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ഇതു തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: സണ്ണി വെയ്ന്‍

'എന്റെ ക്ലാസ് റൂം എന്റെ ലൈബ്രറി' എന്ന പരിപാടിയുടെ ഭാഗമായാണ് 500ഓളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചത്. 
നിങ്ങള്‍ക്ക് തരാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ഇതു തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: സണ്ണി വെയ്ന്‍

കോഴിക്കോട് സാമൂതിരി സ്‌കൂളിലെ കുട്ടികള്‍ക്ക് കൈനിറയെ പുസ്തകങ്ങള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് നടന്‍ സണ്ണി വെയ്ന്‍. 'എന്റെ ക്ലാസ് റൂം എന്റെ ലൈബ്രറി' എന്ന പരിപാടിയുടെ ഭാഗമായാണ് 500ഓളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചത്. 

ബുധനാഴ്ചയായിരുന്നു പുസ്തകങ്ങളുമായി സണ്ണി വെയ്‌ന്റെ സ്‌കൂള്‍ സന്ദര്‍ശനം. ഇതിന്റെ ദൃശ്യങ്ങളും കുറിപ്പും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളെപ്പോലുള്ള കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് തരാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ഇതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് പുസ്തകങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം പറയുന്നത്. 

സണ്ണി വെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പ് വായിക്കാം

സാഹിത്യരചന നടത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏക ജീവി മനുഷ്യനാണ്. അപ്പോള്‍ നമ്മള്‍ പൂര്‍ണമായും മനുഷ്യരാണെന്ന് പറയണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് പുസ്തകങ്ങള്‍ വായിക്കുന്നവരെങ്കിലും ആവണം.

പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമ്മള്‍ ഒരു അദ്ഭുതലോകത്ത് എത്തിപ്പെടുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങള്‍ നിറഞ്ഞ ഒരു ലോകം... നല്ല സ്വപ്നങ്ങള്‍ കാണുന്ന കുട്ടികളാണ് ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇ-ബുക്കുകളിലേക്കും കിന്റലിലേക്കും സോഷ്യല്‍ മീഡിയയിലേക്കു മെല്ലാം വായന വളര്‍ന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഇവയൊന്നും പുസ്തകങ്ങളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല. ഇളം മഞ്ഞ കടലാസിലെ കുനുകുനെയുള്ള അക്ഷരങ്ങളെയും പുത്തന്‍പുസ്തകത്തിന്റെ മനം നിറയ്ക്കുന്ന മണവും ആസ്വദിച്ച് വേണം കുട്ടികള്‍ വളരാന്‍.

നിങ്ങളെപ്പോലുള്ള കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് തരാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ഇതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിദ്യാര്‍ത്ഥികളിലെ വായനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിനായി കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടപ്പാക്കുന്ന 'എന്റെ ക്ലാസ് റൂം എന്റെ ലൈബ്രറി ' എന്ന പരിപാടിയുടെ ഭാഗമാവാനും 500ഓളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാനും സാധിച്ചു. സര്‍വ്വോപരി പുസ്തകം കിട്ടിയ കുട്ടികളുടെ കണ്ണിലെ സന്തോഷം നേരിട്ടറിയുവാനും കഴിഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

സാഹിത്യരചന നടത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏക ജീവി മനുഷ്യനാണ്.അപ്പോൾ നമ്മൾ പൂർണമായും മനുഷ്യരാണെന്ന് പറയണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് പുസ്തകങ്ങൾ വായിക്കുന്നവരെങ്കിലും ആവണം. പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മൾ ഒരു അദ്ഭുതലോകത്ത് എത്തിപ്പെടുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങൾ നിറഞ്ഞ ഒരു ലോകം... നല്ല സ്വപ്നങ്ങൾ കാണുന്ന കുട്ടികളാണ് ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇ-ബുക്കുകളിലേക്കും കിന്റിലിലേക്കും സോഷ്യൽ മീഡിയയിലേക്കു മെല്ലാം വായന വളർന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ഇവയൊന്നും പുസ്തകങ്ങളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല. ഇളം മഞ്ഞ കടലാസിലെ കുനുകുനെയുള്ള അക്ഷരങ്ങളെയും പുത്തൻപുസ്തകത്തിന്റെ മനം നിറയ്ക്കുന്ന മണവും ആസ്വദിച്ച് വേണം കുട്ടികൾ വളരാൻ. നിങ്ങളെപ്പോലുള്ള കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് തരാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ഇതുതന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. വിദ്യാർത്ഥികളിലെ വായനാശീലം പ്രോൽസാഹിപ്പിക്കുന്നതിനായി കോഴിക്കോട് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ നടപ്പാക്കുന്ന "എന്റെ ക്ലാസ് റൂം എന്റെ ലൈബ്രറി " എന്ന പരിപാടിയുടെ ഭാഗമാവാനും 500ഓളം പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുവാനും സാധിച്ചു.സർവ്വോപരി പുസ്തകം കിട്ടിയ കുട്ടികളുടെ കണ്ണിലെ സന്തോഷം നേരിട്ടറിയുവാനും കഴിഞ്ഞു.

A post shared by sunny (@sunnywayn) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com