ദൈവമാണ് അദ്ദേഹത്തെ ഭൂമിയിലേക്ക് അയച്ചത്: ഫിറോസ് കുന്നംപറമ്പിലിന് നന്ദി പറഞ്ഞ് സീമ ജി നായര്‍, വീഡിയോ

ശരണ്യയ്ക്ക് വേണ്ടി 24 ലക്ഷം രൂപയാണ് ഫിറോസ് സമാഹരിച്ചത്.
ദൈവമാണ് അദ്ദേഹത്തെ ഭൂമിയിലേക്ക് അയച്ചത്: ഫിറോസ് കുന്നംപറമ്പിലിന് നന്ദി പറഞ്ഞ് സീമ ജി നായര്‍, വീഡിയോ

സിനിമാ- സീരിയല്‍ താരം ശരണ്യയ്ക്ക് കാന്‍സറാണെന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് മലയാളി പ്രേക്ഷകര്‍ കേട്ടത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച നടി നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായതിന് ശേഷം മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് സുമനസുകളില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചത്. ഒടുവില്‍ ഏഴാമത്തെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കയാണ്.

ഇതിനിടെ ശരണ്യയുടെ ചികിത്സാ സഹായത്തിനായി മുന്നിട്ടിറങ്ങിയ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനു നന്ദി പറഞ്ഞ് നടിയുടെ സുഹൃത്ത് സീമ ജി നായര്‍ രംഗത്തെത്തിയിരിക്കുകയാണ്. ശരണ്യയ്ക്ക് വേണ്ടി 24 ലക്ഷം രൂപയാണ് ഫിറോസ് സമാഹരിച്ചത്. ശരണ്യയ്ക്ക് വേണ്ടി ഫിറോസ് സമൂഹമാധ്യമത്തില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

ദൈവം അദ്ദേഹത്തിന്റെ പ്രതിപുരുഷനായി ഭൂമിയിലേയ്ക്കു അയച്ച വ്യക്തിയാണ് ഫിറോസ്. ശരണ്യയുടെ ജീവിതത്തെ കരംപിടിച്ചുയര്‍ത്തുന്നതിന് തനിക്കൊപ്പം കൂടെ നിന്ന ഫിറോസിനും മറ്റുളളവര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും സീമ പറഞ്ഞു.

'ശരണ്യയുടെ ഒന്‍പത് ഓപ്പറേഷനുകള്‍ കഴിഞ്ഞു. ബ്രെയ്ന്‍ ട്യൂമിന്റേതായി ഏഴെണ്ണവും തൈറോയിഡ് കാന്‍സറുമായി ബന്ധപ്പെട്ട് രണ്ട് ഓപ്പറേഷനുകളും. ഒരു ഡോക്ടര്‍മാരും അസുഖം പൂര്‍ണമായി ഭേദമാക്കി തരാമെന്ന് വാക്ക് തന്നിട്ടില്ല. അതുകൊണ്ട് തന്നെ ശരണ്യയുടെ ചികിത്സ പൂര്‍ണമായിട്ടില്ല, ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിന് എത്ര ലക്ഷം രൂപയാകുമെന്നും ഞങ്ങള്‍ക്ക് അറിയില്ല. 

ശരണ്യയ്ക്ക് സ്വന്തമായി കിടപ്പാടം ഇല്ല. ഇതെല്ലാം സാധിക്കാന്‍ ഒരുപാട് കടമ്പകള്‍ ഉണ്ട്. ഫിറോസിന്റെ വിഡിയോ വന്നതിനു ശേഷം ഒരുപാട് ആളുകള്‍ അന്വേഷിച്ച് വിളിച്ചിരുന്നു. ശരണ്യയുടെ അക്കൗണ്ട് ഇതുവരെയും ക്ലോസ് ചെയ്തിട്ടില്ല. നൂറ് രൂപയായാലും ഇരുന്നൂറ് രൂപയായാലും നമ്മളാല്‍ കഴിയുന്ന രീതിയില്‍ അവളെ സഹായിക്കണം. എല്ലാവര്‍ക്കും ഫോണില്‍ മറുപടി പറഞ്ഞു തീരാത്തതുകൊണ്ടാണ് വിഡിയോയില്‍ ലൈവ് വന്നത്. ഒരിക്കല്‍ കൂടി ഫിറോസിന് നന്ദി.'- സീമ ജി നായര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com