സുചിത്രയ്‌ക്കൊപ്പം നാടുചുറ്റി മോഹന്‍ലാല്‍; ന്യൂസിലന്‍ഡ് യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ന്യൂസിലന്‍ഡിലെ മനോഹരങ്ങളായ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്
സുചിത്രയ്‌ക്കൊപ്പം നാടുചുറ്റി മോഹന്‍ലാല്‍; ന്യൂസിലന്‍ഡ് യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഭാര്യ സുചിത്രയ്‌ക്കൊപ്പം ന്യൂസിലന്‍ഡില്‍ ഹോളിഡേ ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം താരത്തിന്റെ ഹോളിഡേ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍. ന്യൂസിലന്‍ഡിലെ മനോഹരങ്ങളായ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഭാര്യ സുചിത്രയും താരത്തിനൊപ്പമുണ്ട്. 

സൂപ്പര്‍ഹിറ്റ് ചിത്രം ദ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ചിത്രീകരിച്ച ഹോബിറ്റണില്‍ നിന്നുള്ളതാണ് ഒരു ചിത്രം. അവിടെനിന്നുള്ള സെല്‍ഫിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തൊപ്പിയും കൂളിങ് ഗ്ലാസുമണിഞ്ഞ് കൂള്‍ ലുക്കിലാണ് മോഹന്‍ലാല്‍. എന്തായാലും താരത്തിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള യാത്രചിത്രങ്ങള്‍ ആരാധകരുടെ മനസു കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം ഒറ്റയ്ക്കുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

 
 
 
 
 
 
 
 
 
 
 
 
 

#newzealand #vacation

A post shared by Mohanlal (@mohanlal) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com