നെഞ്ചോടുചേര്‍ന്ന് മയങ്ങുന്ന മകന്റെ ചിത്രം പങ്കുവെച്ച് നേഹ; പ്രിയതമന്റെ വേര്‍പാടിലും തളരാതെ താരം

നവരാത്രി ദിനത്തില്‍ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തിയെന്നും താരം ആരാധകരെ അറിയിച്ചിരുന്നു
നെഞ്ചോടുചേര്‍ന്ന് മയങ്ങുന്ന മകന്റെ ചിത്രം പങ്കുവെച്ച് നേഹ; പ്രിയതമന്റെ വേര്‍പാടിലും തളരാതെ താരം

പ്രിയതമന്റെ വേര്‍പാടിലും തളരാതെ തന്റെ മകനൊപ്പമുള്ള ആദ്യ ദിനങ്ങള്‍ ആഘോഷമാക്കുകയാണ് നടി നേഹ അയ്യര്‍. ഇപ്പോള്‍ മകന്റെ മനോഹര ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം. നേഹയുടെ നെഞ്ചോടുചേര്‍ന്ന് മയങ്ങുന്ന മകന്റെ ചിത്രമാണ് പങ്കുവെച്ചത്. നവരാത്രി ദിനത്തില്‍ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തിയെന്നും താരം ആരാധകരെ അറിയിച്ചിരുന്നു. അന്‍ഷ് എന്നാണ് നേഹയുടെ മകന്റെ പേര്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും മകന്റെ മുഖം താരം പുറത്തുവിട്ടിട്ടില്ല. ഇമോജികളോടെയാണ് മകന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് വയറില്‍ ചായം തേച്ചുകൊണ്ടുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ വിയോഗം തീര്‍ത്ത വേദനയിലായിരുന്നു നേഹയുടെ ഗര്‍ഭകാലം. ഭര്‍ത്താവിന്റെ ജന്മദിനത്തിനായിരുന്നു നേഹ അന്‍ഷിന് ജന്മം നല്‍കുന്നത്. 

കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനുശേഷം നടി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നേഹ അറിഞ്ഞത്. തുടര്‍ന്ന് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഈസ്റ്റര്‍ ദിനത്തിലാണ് നേഹ ചിത്രങ്ങളിലൂടെ പുറത്തുവിട്ടത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനത്തിലൂടെയാണ് നേഹ ശ്രദ്ധനേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com