ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് തമിഴ്നടന്‍ വിശാലും നടി അനിഷ അല്ല റെഡ്ഡിയുമായുള്ള വിവാഹവാര്‍ത്ത എത്തുന്നത്. വൈകാതെ ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാല്‍ അതിനിടെ അനിഷയുമായി വിശാല്‍ വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ഇന്‍സ്റ്റഗ്രാമില്‍ അനിഷ പങ്കുവച്ചിരുന്ന വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ അതിന് പിന്നാലെ വിശാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനിഷ പോസ്റ്റിട്ടതോടെ ആരാധകര്‍ അങ്കലാപ്പിലായിരുന്നു. വിശാലിന്റെ വിവാഹം വൈകാനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛന് ജി.കെ റെഡ്ഡി.
വിവാഹം മുടങ്ങിയിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങളാണെന്നുമാണ് അദ്ദേഹം പത്രസമ്മേളനത്തിലൂടെ പറഞ്ഞത്. 'നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാല്‍. അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണം. നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ കാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ കല്യാണം നമുക്ക് പെട്ടെന്ന് നടത്താനാകില്ല. വിവാഹതീയ്യതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അത് നടക്കും'. അദ്ദേഹം വ്യക്തമാക്കി. ജെ
ഹൈദരാബാദില്‍ വച്ച് മാര്‍ച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. ഈ ഒക്ടോബറില്‍ വിവാഹമുണ്ടാകുമെന്നാണ് നേരത്തെ പുറത്തു വന്നിരുന്ന വാര്‍ത്തകള്‍. അതിനിടെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ അനിഷ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയത്. ദേശീയ ബാസ്ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്ജുന് റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ