'ഈ ചിത്രത്തിനായി ഒരുപാട് നാള്‍ കാത്തിരുന്നു'; കുട്ടി ഇസയുടേയും പ്രിയയുടേയും മനോഹരചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എത്തുന്നത്
'ഈ ചിത്രത്തിനായി ഒരുപാട് നാള്‍ കാത്തിരുന്നു'; കുട്ടി ഇസയുടേയും പ്രിയയുടേയും മനോഹരചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

കനെ മാറോട് ചേര്‍ത്തു പിടിച്ച് പുഞ്ചിരിച്ചു നില്‍ക്കുന്ന ഭാര്യയുടെ മനോഹര ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. വിലമതിക്കാനാവാത്ത ആ ചിരി യ്ക്ക് വേണ്ടി വളരെ നാള്‍ കാത്തിരുന്നു എന്ന കുറിപ്പോടെയാണ് താരം ഭാര്യ പ്രിയയുടേയും മകന്‍ ഇസഹാക്കിന്റേയും ചിത്രം പങ്കുവെച്ചത്. 14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എത്തുന്നത്. 

അവളുടെ മുഖത്തെ ആ പുഞ്ചിരി അത് വിലമതിക്കാനാകാത്തതാണ്. കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍' ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 

ഏപ്രില്‍ 16 നാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. മലയാള സിനിമ ലോകവും ആരാധകരും ആവേശത്തോടെയാണ് കുഞ്ഞിനെ സ്വീകരിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുമായിരുന്നു. മാത്രമല്ല കുഞ്ഞുങ്ങളില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആത്മധൈര്യം നല്‍കാനും ഇവര്‍ മറക്കാറില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com