പൊലീസ് യൂണിഫോമില്‍ രജനീകാന്ത്, കൂടെ നയന്‍താരയും: ദര്‍ബാറിലെ ചിത്രീകരണരംഗങ്ങള്‍ പുറത്ത് 

നയന്‍താരയും രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
പൊലീസ് യൂണിഫോമില്‍ രജനീകാന്ത്, കൂടെ നയന്‍താരയും: ദര്‍ബാറിലെ ചിത്രീകരണരംഗങ്ങള്‍ പുറത്ത് 

ജനീകാന്തും നയന്‍താരയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദര്‍ബാറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

ചിത്രീകരണത്തിനിടെ ആരോ പകര്‍ത്തിയ രംഗങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. നയന്‍താരയും രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പൊലീസ് യൂണിഫോമില്‍ ഒരു കാറില്‍ ചാരി നില്‍ക്കുന്ന രജനിയേയും സമീപത്ത് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന നയന്‍ താരയെയുമാണ് കാണാനാകുന്നത്. കറുപ്പും നീലയും ചുരിദാറണിഞ്ഞ് മുടി വട്ടത്തില്‍ ഉയര്‍ത്തികെട്ടിയാണ് നയന്‍താര പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 

രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനികാന്തും എആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

അതേസമയം, ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. 'ചന്ദ്രമുഖി', 'കുശേലന്‍', 'ശിവജി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ദര്‍ബാറി'നുണ്ട്. 2020ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫര്‍. ദളപതി'യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് എന്ന പ്രത്യേകതയും ദര്‍ബാറിന് സ്വന്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com