യഷിന്റെ ഐറ മോള്‍ക്ക് ഒന്നാം പിറന്നാള്‍; ആഘോഷമാക്കി താരദമ്പതികള്‍; ചിത്രങ്ങള്‍

സിനിമ രംഗത്തെ നിരവധിപേരാണ് ഐറയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്
യഷിന്റെ ഐറ മോള്‍ക്ക് ഒന്നാം പിറന്നാള്‍; ആഘോഷമാക്കി താരദമ്പതികള്‍; ചിത്രങ്ങള്‍

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് യഷ് തെന്നിന്ത്യന്‍ ലോകത്തിന്റെ മനസ് കീഴടക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് യഷിന്റെ മൂത്തമകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാണ്. ഡിസംബര്‍ രണ്ടിനായിരുന്നു ഐറയുടെ പിറന്നാള്‍. സിനിമ രംഗത്തെ നിരവധിപേരാണ് ഐറയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 

യഷിന്റെ ഭാര്യയും നടിയുമായ രാധികയുടെ കൈയില്‍ ലൈറ്റ് പിങ്ക് ഉടുപ്പണിഞ്ഞാണ് ഐറ ഇരുന്നത്. കറുപ്പണിഞ്ഞാണ് യഷും രാധികയും ചടങ്ങിന് എത്തിയത്. കാര്‍ണിവല്‍ തീമാക്കിയായിരുന്നു ആഘോഷം. അഞ്ച് നിലകളുള്ള വലിയ കേക്കായിരുന്നു പ്രധാന ആകര്‍ഷണം. നടന്മാരായ പുനീത് രാജ്കുമാര്‍, ശിവരാജ്കുമാര്‍, സുമലത തുടങ്ങിയ നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി. ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yash_Family (@yash_family_fc) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yash_Family (@yash_family_fc) on

അച്ഛനേയും അമ്മയേയും പോലെ ഐറക്കും ആരാധകര്‍ ഏറെയാണ്. കുട്ടിത്താരത്തിന്റെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒക്ടോബറില്‍ ഐറക്ക് കൂട്ടായി രണ്ടാമത്തെ കുഞ്ഞ് ജനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com