പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുബ്ബു അന്തരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ് ലോകം

നിരവധി ബോളിവുഡ് താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു സുബ്ബു എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ്
പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുബ്ബു അന്തരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ് ലോകം

പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുഭാഷ് വാഗല്‍ അന്തരിച്ചു. നീണ്ട നാളത്തെ കാന്‍സര്‍ പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. നിരവധി ബോളിവുഡ് താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു സുബ്ബു എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലിതള്‍ നേര്‍ന്നു. 

അനുഷ്‌ക ശര്‍മ, കത്രീന കൈഫ്, മലൈക അറോറ, നിമ്രത് കൗര്‍ തുടങ്ങിയ താരങ്ങള്‍ സുബ്ബുവിനെക്കുറിച്ചുള്ള വികാരഭരിതമായ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. രാജ്യത്തെ മികച്ച മേക്കപ്പ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായി സുബ്ബു എന്നും നിലനില്‍ക്കും എന്നാണ് അനുഷ്‌ക പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. അപൂര്‍വമായ കഴിവുകൊണ്ട് അദ്ദേഹം എന്നെ തൊട്ടപ്പോഴെല്ലാം ഞാന്‍ അതീവസുന്ദരിയായിട്ടുണ്ട്. അദ്ദേഹം എനിക്കുവേണ്ടി ചെയ്തുതന്നെ മനോഹരമായ വര്‍ക്കുകള്‍ എന്നും ഞാന്‍ ഓര്‍ത്തുവെക്കും. എന്നാണ് അനുഷ്‌ക കുറിച്ചത്. 

ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി സുബ്ബു പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിപാഷ ബസു, കരണ്‍ ജോഹര്‍, സോനം കപൂര്‍, ലാറ ദത്ത, പ്രീതി സിന്റ, അതിഥി റാവു, കാജല്‍ അഗര്‍വാള്‍, തുടങ്ങിയ താരങ്ങള്‍ അനുഷ്‌കയുടെ പോസ്റ്റില്‍ ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തു. 

നടി കത്രീന കൈഫും ഹൃദയസ്പര്‍ശിയായ കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നിങ്ങളുടെ സൗന്ദര്യം പുറത്തുകൊണ്ടുവരുന്ന ആളാണ് സുബ്ബു എന്നാണ് കത്രീന കുറിച്ചത്. താന്‍ ആദ്യമായി പ്രവര്‍ത്തിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സുബ്ബുവെന്നും തന്നെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട് എന്നുമാണ് അദ്ദേഹം കുറിച്ചത്. വളരെ അപ്രതീക്ഷിതമായിപ്പോയെന്നും വിശ്വസിക്കാനാവുന്നില്ല എന്നുമാണ് കത്രീന കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com