'ഇവര്‍ ശകുനിയും ദുര്യോധനനും' ; മോദിക്കും അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

സര്‍വകലാശാലകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് സിദ്ധാര്‍ത്ഥ്
'ഇവര്‍ ശകുനിയും ദുര്യോധനനും' ; മോദിക്കും അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

ചെന്നൈ : ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. സര്‍വകലാശാലകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് നടന്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് സിദ്ധാര്‍ത്ഥ് ഉയര്‍ത്തിയത്. ഇവര്‍ കൃഷ്ണനും അര്‍ജുനനുമല്ല, ശകുനിയും ദുര്യോധനനനുമാണെന്ന് സിദ്ധാര്‍ത്ഥ് പരിഹസിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുകയാണ്. ലക്‌നൗ നഡ്‌വ കോളേജിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസും ശക്തമായി നിലയുറപ്പിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. വിദ്യാര്‍ത്ഥികളെ കോളേജിന് പുറത്ത് ഇറങ്ങാന്‍ അനുവദിക്കാതെ പൊലീസ് ഗേറ്റ് പൂട്ടി. വിദ്യര്‍ത്ഥികളും പൊലീസും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലും അലിഗഡിലും ഇന്ന് വീണ്ടും പ്രതിഷേധമുണ്ടായി. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് ഊരി അര്‍ധനഗ്നരായാണ് തെരുവില്‍ പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com