പ്രമുഖ നടന്‍ ശ്രീരാം ലാഗു അന്തരിച്ചു

മറാഠിയിലും ഹിന്ദിയിലും തിളങ്ങി നിന്ന നടനാണ് ശ്രീറാം ലാഗു
പ്രമുഖ നടന്‍ ശ്രീരാം ലാഗു അന്തരിച്ചു

മുംബൈ: പ്രശസ്ത മറാഠി സിനിമ- നാടക നടന്‍ ഡോ. ശ്രീരാം ലാഗു അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലാണ് അന്ത്യം.

മറാഠിയിലും ഹിന്ദിയിലും തിളങ്ങി നിന്ന നടനാണ് ശ്രീറാം ലാഗു. കൂടാതെ 20ല്‍ അധികം മറാഠി നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇഎന്‍ടി ഡോക്ടറായിരുന്നു. സാമൂഹികപ്രവര്‍ത്തനരംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു. 1930ലാണ് നാടകരംഗത്ത് സജീവമായത്. പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ ആദരാജ്ഞലികള്‍ നേര്‍ന്നു. സിംഹാസന്‍, സാമ്‌ന, പിന്‍ജ്ര, സാകോള്‍, സമ്രാട്ട് ശ്രീരാം തുടങ്ങിയവ ലാഗുവിന്റെ പ്രശസ്തമായ ചിത്രമാണ്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദീപ ലാഗുവാണ് ഭാര്യ. ലമാന്‍ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com