പ്രണവിനും കല്യാണിക്കും ആടിപ്പാടാന്‍ മാത്രം മൂന്ന് കോടി രൂപ; മരയ്ക്കാരിലേത് മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനം

ഹൈദരാബാദിലെ റോമോജി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്
പ്രണവിനും കല്യാണിക്കും ആടിപ്പാടാന്‍ മാത്രം മൂന്ന് കോടി രൂപ; മരയ്ക്കാരിലേത് മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനം


രാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. വലിയ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വലിയ താരനിരയും അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുവരുടേയും ഗാനരംഗത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം ആരാധകരെ ഞെട്ടിക്കുന്നതാണ്. 

ഈ ഗാനം ചിത്രീകരിക്കാന്‍ മാത്രം ചിലവായത് മൂന്നര കോടിയോളം രൂപയാണ്. മലയാള  സിനിമയിലെ ഏറ്റവും ചെലവേറിയ ഗാനമായിരിക്കും ഇത്. ഹൈദരാബാദിലെ റോമോജി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ സെറ്റിനായി മാത്രം 2.5 കോടി രൂപ ചെലവിട്ടു. ഗാനരംഗം ഒരുക്കിയ ഫ്‌ലോറിന് 30 മുപ്പത് ലക്ഷം രൂപയോളമായി. പ്രണവിന്റെയും കല്യാണിയുടെയും കോസ്റ്റ്യൂം മറ്റു വസ്തുക്കള്‍ എല്ലാം കൂടി മൂന്ന് കോടി രൂപ വരും. 

മരക്കാരിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത കലാസംവിധായകന്‍ സാബു സിറിലാണ്. മഞ്ജു വാര്യര്‍, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, മധു, സുഹാസിനി, സിദ്ദീഖ്, നെടുമുടി വേണു, ഹരീഷ് പേരടി, മുകേഷ്, ബാബുരാജ്,  എന്നിവര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ മരയ്ക്കാറില്‍ വേഷമിടുന്നു. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com