രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വീണ്ടും വിവാഹിതയാകുന്നു; വിവാഹം ഫെബ്രുവരിയില്‍ 

ടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍
രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വീണ്ടും വിവാഹിതയാകുന്നു; വിവാഹം ഫെബ്രുവരിയില്‍ 

ടന്‍ രജനീകാന്തിന്റെ ഇളയ മകളും സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ഇരുവരും അടുത്ത മാസം വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.

വിവാഹം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ലെങ്കിലും ഫെബ്രുവരി 11നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്നും മുന്നൊരുക്കങ്ങള്‍ ഫെബ്രുവരി 9മുതല്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്റെ ചെന്നൈയിലെ വസതിയായ പോയസ് ഗാര്‍ഡനില്‍ വിവാഹത്തിന് മുന്നോടിയായി പ്രത്യേക പൂജകള്‍ നടക്കും. ഹല്‍ദി, സംഗീത് തുടങ്ങിയ ചടങ്ങുകളോടെ ആഘോഷമായാണ് വിവാഹം നടക്കുക. 

സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറായിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ അഞ്ചു വയസ്സുകാരന്‍ മകനുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വണങ്കാമുടിയുടെ മകനായ വിശാഖന്റെയും രണ്ടാം വിവാഹമാണിത്. 'വഞ്ചകര്‍ ഉലകം' എന്ന ചിത്രത്തിലൂടെയാണ് വിശാഖന്‍ അഭിനയത്തിലേക്കെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com