''കണ്ടെടി കണ്ടു'': ടൊവിനോയുടെ ഫ്രീക്കന്‍ ലുക്ക് കണ്ട് ആവേശത്തോടെ ആരാധികമാര്‍, വീഡിയോ

വീഡിയോയില്‍ ടൊവിനോയെ കണ്ട് ആവേശത്തില്‍ സംസാരിക്കുന്ന പെണ്‍കുട്ടികളുടെ ശബ്ദവും കേള്‍ക്കാം.
''കണ്ടെടി കണ്ടു'': ടൊവിനോയുടെ ഫ്രീക്കന്‍ ലുക്ക് കണ്ട് ആവേശത്തോടെ ആരാധികമാര്‍, വീഡിയോ

യുവാക്കളുടെ ഹരമായി മാറിക്കൊണ്ടിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തലയുടെ ഒരുഭാഗം ഷേവ് ചെയ്ത് ഫ്രീക്ക് ലുക്കില്‍ എത്തിയ ടൊവിനോയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പുത്തന്‍ ലുക്ക് സിനിമയ്ക്കു വേണ്ടിയാണോ എന്നത് വ്യക്തമല്ല. സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയ താരത്തെ കാത്ത് നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. 'കല്‍കി' എന്നെഴുതിയ ഷര്‍ട്ടും ധരിച്ചാണ് ടൊവീനോ എത്തിയത്. അവിടെ നിന്ന് പ്രചരിക്കുന്ന വീഡിയോയില്‍ ടൊവിനോയെ കണ്ട് ആവേശത്തില്‍ സംസാരിക്കുന്ന പെണ്‍കുട്ടികളുടെ ശബ്ദവും കേള്‍ക്കാം.

റോബര്‍ട്ട് ഡെ നീറോയുടെ പ്രശസ്ത ചിത്രം ടാക്‌സി ഡ്രൈവര്‍ ലുക്കിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പാണ് ടൊവീനോയുടേതെന്ന് ആരാധകര്‍ പറയുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സെസെ സംവിധാനം ചെയ്ത് 1976ല്‍ റിലീസ് ചെയ്ത ചിത്രമാണ് ടാക്‌സി ഡ്രൈവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com