'വിവാഹത്തില്‍ വിശ്വാസമില്ല, അത് നശിച്ചുകൊണ്ടിരിക്കുന്നു'; നിലപാട് വ്യക്തമാക്കി സല്‍മാന്‍ ഖാന്‍

താരത്തിന്റെ വാക്കുകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരം എന്നും സിംഗിളായി നില്‍ക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്
'വിവാഹത്തില്‍ വിശ്വാസമില്ല, അത് നശിച്ചുകൊണ്ടിരിക്കുന്നു'; നിലപാട് വ്യക്തമാക്കി സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സല്‍മാന്‍ ഖാന്‍. 53 വയസിലും ഒറ്റാംതടിയായി നില്‍ക്കുകയാണ് താരം. വിവാഹത്തെക്കുറിച്ച് പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെങ്കിലും അതൊന്നും താരത്തെ ബാധിച്ചിട്ടില്ല. ഇപ്പോള്‍ വിവാഹക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സല്‍മാന്‍. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് താരം പറയുന്നത്. 

'ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം' സല്‍മാന്‍ പറഞ്ഞു. ബോംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരം എന്നും സിംഗിളായി നില്‍ക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. സല്‍മാന്റെ പാത പിന്തുടരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. 

സിനിമ നടിമാരായ ഐശ്വര്യ റോയ്, കത്രീന കൈഫ് എന്നിവരുമായി സല്‍മാന്‍ പ്രണയത്തിലായിരുന്നു. മോഡല്‍ ലൂലിയ വാന്‍ച്വറിനൊപ്പമാണ് ഇപ്പോള്‍ സല്‍മാന്റെ പേര് കേള്‍ക്കുന്നത്. എന്നാല്‍ ഇതുവരെ ഇതിന് സ്ഥിരീകരണമായിട്ടില്ല. അടുത്തിടെ ഇരുവരുടേയും വിവാഹ വാര്‍ത്ത ഉയര്‍ന്നെങ്കിലും ഇത് സത്യമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സല്‍മാനും സഹോദരി അര്‍പ്പിതയും രംഗത്തു വരികയായിരുന്നു. സല്‍മാന്‍ ഖാനിന്റെ പുതിയ ചിത്രം ഭാരത് റിലീസിന് ഒരുങ്ങുകയാണ്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com