പുരുഷന്മാരെ മൃ​ഗങ്ങളാക്കുന്നത്  ഭക്ഷണത്തിലെ ഹോര്‍മോണുകൾ; സിനിമയില്‍ തന്നോടാരും മോശമായി പെരുമാറിയിട്ടില്ലെന്ന്‌ ഷീല 

ഇന്ന് സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്നതുപോലുള്ള പ്രശ്നങ്ങള്‍ തന്റെ കാലത്ത് ഇല്ലായിരുന്നെന്നും തന്നെ സിനിമയിൽ ആരും ശല്യംചെയ്തി‌ട്ടില്ലെന്നും ഷീല
പുരുഷന്മാരെ മൃ​ഗങ്ങളാക്കുന്നത്  ഭക്ഷണത്തിലെ ഹോര്‍മോണുകൾ; സിനിമയില്‍ തന്നോടാരും മോശമായി പെരുമാറിയിട്ടില്ലെന്ന്‌ ഷീല 

സിനിമാരം​ഗത്തെ മി ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോര്‍മോണുകളാണെന്ന് നടി ഷീല. ചില ഹോര്‍മോണുകളാണ് പുരുഷനെ ഇതുപോലെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്നും ഇപ്പോഴത്തെ ഭക്ഷണരീതിയാണ് ഇതിന് കാരണമെന്നും ഷീല പറഞ്ഞു. ഇത്തരത്തിലുള്ള ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമാക്കി മാറ്റുന്നു, ഷീല കൂട്ടിച്ചേർത്തു. 

"പണ്ടുകാലത്ത് ഇരുപത് വയസിലാണ് ആളുകള്‍ പ്രണയിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങള്‍ കാരണം ചെറിയ കുട്ടികള്‍പോലും പ്രണയത്തില്‍ അകപ്പെടുന്നു", ഷീല പറഞ്ഞു. ജെ സി ഡാനിയേല്‍ പുരസ്‌കാരനേട്ടത്തിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലയുടെ പരാമര്‍ശം. 

ഇന്ന് സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്നതുപോലുള്ള പ്രശ്നങ്ങള്‍ തന്റെ കാലത്ത് ഇല്ലായിരുന്നെന്നും തന്നെ സിനിമയിൽ ആരും ശല്യംചെയ്തി‌ട്ടില്ലെന്നും ഷീല പറഞ്ഞു. ബഹുമാനമില്ലാതെ ആരും പെരുമാറിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

തെറ്റുക്കാര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും ഷീല അഭിപ്രായപ്പെട്ടു. പുകവലി തടയാന്‍ സിഗരറ്റ് പാക്കറ്റുകളില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കുന്നതുപോലെ തെറ്റു ചെയ്തവരുടെ നെറ്റിയില്‍ പച്ച കുത്തണം. പൊതു സമൂഹം അവരെ തിരിച്ചറിയട്ടെ- ഷീല പറഞ്ഞു.സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കല്ലെറിയാന്‍ പൊതു സമൂഹത്തെ അനുവദിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com