കാക്കി ട്രൗസര്‍ അണിഞ്ഞ് പ്രിയങ്ക ചോപ്ര; ആര്‍എസ്എസ്സില്‍ ചേര്‍ന്നോ എന്ന് ആരാധകര്‍; ട്രോള്‍

കാക്കി നിറത്തിലുള്ള ഷോര്‍ട്‌സും കറുത്ത ഡീപ് നെക് ടോപ്പും നീല കോട്ടുമാണ് പ്രിയങ്കയുടെ വേഷം
കാക്കി ട്രൗസര്‍ അണിഞ്ഞ് പ്രിയങ്ക ചോപ്ര; ആര്‍എസ്എസ്സില്‍ ചേര്‍ന്നോ എന്ന് ആരാധകര്‍; ട്രോള്‍

സ്‌റ്റൈലിഷായി വസ്ത്രം ധരിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ അതിനൊപ്പം തന്നെ വസ്ത്രത്തിന്റെ പേരില്‍ നിരവധി ട്രോളുകളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ന്യൂയോര്‍ക്കിലെ പ്രിയങ്കയുടെ ലുക്കാണ്. ചിത്രത്തില്‍ അതീവ സുന്ദരിയാണെങ്കിലും താരം അണിഞ്ഞിരിക്കുന്ന കാക്കി ഷോര്‍ട്‌സിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. 

കാക്കി നിറത്തിലുള്ള ഷോര്‍ട്‌സും കറുത്ത ഡീപ് നെക് ടോപ്പും നീല കോട്ടുമാണ് പ്രിയങ്കയുടെ വേഷം. ഷോര്‍ട്‌സിനൊപ്പം കറുത്ത ബെല്‍റ്റും അണിഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് നിക് ജൊനാസിനൊപ്പമാണ് താരത്തെ കാണുന്നത്. എന്നാല്‍ ആര്‍എസ്എസ്സിന്റെ ആദ്യത്തെ യൂണിഫോമായ കാക്കി ട്രൗസറുമായാണ് പ്രിയങ്കയുടെ വേഷത്തെ താരതമ്യം ചെയ്യുന്നത്. 

ആര്‍എസ്എസ്സിന്റെ വേള്‍ഡ് വൈഡ് ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക എന്നാണ് ചിലരുടെ കമന്റ്. ആര്‍ എസ്സിന്റെ മീറ്റിങ് കഴിഞ്ഞ് പുറത്തേക്ക് വരുന്ന പ്രിയങ്ക എന്ന അടിക്കുറിപ്പിലും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ന്യൂയോര്‍ക് ലുക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com