യുദ്ധം ബോളിവുഡിലെ കോമഡി പോലെയല്ല, അറിയാത്ത കാര്യത്തില്‍  തലയിടരുത് ; പ്രീതി സിന്റയ്‌ക്കെതിരെ പാക് മന്ത്രി

ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായവര്‍ക്ക് തമാശ പറയാനുള്ളതല്ല യുദ്ധമെന്നും അതിന്റെ ഭീകരതയെ കുറിച്ച് ചിന്തിക്കാന്‍ പോലും താരങ്ങള്‍ക്ക് അറിവില്ലെന്നും ചൗധരി തുറന്നടിച്ചു
യുദ്ധം ബോളിവുഡിലെ കോമഡി പോലെയല്ല, അറിയാത്ത കാര്യത്തില്‍  തലയിടരുത് ; പ്രീതി സിന്റയ്‌ക്കെതിരെ പാക് മന്ത്രി

ഇസ്ലമാബാദ്: മനസിലാക്കാനാവാത്ത വലിയ കാര്യങ്ങളില്‍ കൊണ്ട് തലയിടാതിരിക്കുന്നതാണ് ബോളിവുഡ് താരങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ല
കാര്യമെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് ചൗധരി. അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള പ്രീതി സിന്റയുടെ ട്വീറ്റാണ് പാക് മന്ത്രിയെ പ്രകോപിപ്പിച്ചത്. 

സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാകാത്ത പലരുമാണ് ബോളിവുഡിലുള്ളത്. അടിസ്ഥാന കാര്യങ്ങള്‍ പോലും മനസിലാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിവില്ല. ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായവര്‍ക്ക് തമാശ പറയാനുള്ളതല്ല യുദ്ധമെന്നും അതിന്റെ ഭീകരതയെ കുറിച്ച് ചിന്തിക്കാന്‍ പോലും താരങ്ങള്‍ക്ക് അറിവില്ലെന്നും ചൗധരി കുറ്റപ്പെടുത്തി. ഇന്ത്യാ- പാക് ബന്ധം വഷളായതിന് പിന്നാലെ പല ബോളിവുഡ് താരങ്ങളും പാകിസ്ഥാനെ ആക്രമിക്കുന്നതിനെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.


അമേരിക്കന്‍ നിര്‍മ്മിത എഫ്-16 വിമാനത്തെ 65 വര്‍ഷം പഴക്കമുള്ള റഷ്യയുടെ മിഗ്-21 വിമാനം ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. പൈലറ്റ് ട്രെയിനിങ്ങിനെ കുറിച്ച് ഇതില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മികച്ച പൈലറ്റ് ഉള്ള വിമാനം ഏതാണോ അതാണ് മികച്ച വിമാനമെന്നും അമേരിക്കക്കാര്‍ വരെ ഞെട്ടിയിരിപ്പാണെന്നുമായിരുന്നു പ്രീതി സിന്റയുടെ ട്വീറ്റ്. അഭിനന്ദന് ജന്‍മനാട്ടിലേക്ക് സ്വാഗതം, യഥാര്‍ത്ഥ പോരാളിയെന്ന ഹാഷ്ടാഗോടെയായിരുന്ന താരത്തിന്റെ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com