അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് രാജുവിന് ലൂസിഫര്‍, അന്ന് രാത്രി അവന്‍ അമ്മയെ കാണാനെത്തി; ദൃക്‌സാക്ഷിയുടെ കുറിപ്പ് വൈറലാകുന്നു 

ലൂസിഫര്‍ സെന്‍സറിങ് ചെയ്യുന്നതിനായി പുറപ്പെടുന്നതിന മുന്‍പ് അമ്മ മല്ലികയെ കാണാനെത്തിയ താരത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്
അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് രാജുവിന് ലൂസിഫര്‍, അന്ന് രാത്രി അവന്‍ അമ്മയെ കാണാനെത്തി; ദൃക്‌സാക്ഷിയുടെ കുറിപ്പ് വൈറലാകുന്നു 

പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ നെഞ്ചേറ്റിയ ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാലെത്തുമ്പോള്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് മുതല്‍ മഞ്ജു വാര്യരും ടൊവിനോയുമടക്കം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലൂസിഫറിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഒരു സിനിമ സംവിധാനം ചെയ്യന്നതിലൂടെ പൃഥ്വിരാജ് പൂര്‍ത്തീകരിച്ചത് അച്ഛന്‍ സുകുമാരന്റെ സ്വപ്‌നമാണെന്നാണ് കുറിപ്പിന്റെ ഉള്ളടക്കം. ലൂസിഫര്‍ സെന്‍സറിങ് ചെയ്യുന്നതിനായി പുറപ്പെടുന്നതിന മുന്‍പ് അമ്മ മല്ലികയെ കാണാനെത്തിയ താരത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പ്രാഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കലിന്റെയാണ് കുറിപ്പ്. അച്ഛന്റെ ആഗ്രഹത്തിനും മകന്റെ പൂര്‍ത്തീകരണത്തിനും അമ്മയുടെ അനുഗ്രഹത്തിനും സാക്ഷിയാണ് താനെന്നാണ് സിദ്ധു കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. 

സിദ്ധു പനക്കലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലൂസിഫര്‍ സിനിമയുടെ സെന്‍സറിനു തലേന്ന് രാത്രി, പൃഥ്വിരാജ് അമ്മയെകാണാനെത്തി. അച്ഛന്റെ സാന്നിധ്യത്തില്‍ അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു രാജുവിന് 'ലൂസിഫര്‍'. സുകുമാരന്‍സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികള്‍ തുടങ്ങിയതുമാണ്. പക്ഷെ വിധി അതിനനുവദിച്ചില്ല. ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. . തന്റെ ആഗ്രഹം സഫലീകരിച് അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ തിരക്കിനിടയില്‍ ഓടിയെത്തിയ മകനെ നിറഞ്ഞ സ്‌നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ.മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയായി ഞാനും. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി.. മകന്റെ പൂര്‍ത്തീകരണത്തിനും സാക്ഷി.. അമ്മയുടെ അനുഹ്രഹത്തിനും സാക്ഷി. ദൃക്‌സാക്ഷി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com