കത്രീനയ്ക്ക് കോടികളുടെ കാർ നൽകിയത് മുൻകാമുകൻ; റേഞ്ച് റോവർ ഈ ബോളിവുഡ് സൂപ്പർതാരത്തിന്റെ സമ്മാനം 

ഏകദേശം 2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവറാണ് കത്രീന സ്വന്തമാക്കിയത്‌ 
കത്രീനയ്ക്ക് കോടികളുടെ കാർ നൽകിയത് മുൻകാമുകൻ; റേഞ്ച് റോവർ ഈ ബോളിവുഡ് സൂപ്പർതാരത്തിന്റെ സമ്മാനം 

ബോളിവുഡ് നടി കത്രീന കൈയ്ഫ് ലാൻഡ് റോവറിന്റെ റേഞ്ച് റോവർ സ്വന്തമാക്കിയ വാർത്തകളായിരുന്നു ബോളിവുഡിൽ നിറഞ്ഞുനിന്നിരുന്നത്. ഏകദേശം 2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവർ എൽഡബ്ല്യുബിയ്ക്കൊപ്പം നിന്നുള്ള താരത്തിന്റെ ചിത്രം സഹിതമാണ് വാർത്ത പുറത്തുവന്നത്. എന്നാൽ കാർ കത്രീന വാങ്ങിയതല്ലെന്നും അത് താരത്തിന് നടനും മുൻ കാമുകനുമായ സൽമാ‌ൻ ഖാൻ സമ്മാനിച്ചതാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

സല്‍മാന്‍ നാല് റേഞ്ച് റോവര്‍ കാറുകള്‍ വാങ്ങിയെന്നും അതില്‍ ഒന്നാണ് കത്രീനയ്ക്ക് സമ്മാനിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് കാറുകള്‍ താരം ബന്ധുക്കളില്‍ ചിലര്‍ക്ക് സമ്മാനിക്കുകയായിരുന്നെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

യോഗൻഷാ എന്ന വ്യക്തിയാണ് വാഹനത്തിന്റെ ചിത്രം പുറത്തുവിട്ടത്. കത്രീനയുടെ തന്നെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും താരം നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com