'ഡബിള്‍ സ്‌ട്രോങ്‌ അല്ല ട്രിപ്പിള്‍ സ്‌ട്രോങ്‌', മധുരരാജയുടെ ടീസറെത്തി; ഏറ്റെടുത്ത് ആരാധകർ 

'കേരളത്തിലെ ഏത് കൊച്ച് കുട്ടിയോട് ചോദിച്ചാലും പറയും അന്നും ഇന്നും എന്നും രാജയും രാജയുടെ പിള്ളേരു സ്‌ട്രോങ്ങാണെന്ന്'
'ഡബിള്‍ സ്‌ട്രോങ്‌ അല്ല ട്രിപ്പിള്‍ സ്‌ട്രോങ്‌', മധുരരാജയുടെ ടീസറെത്തി; ഏറ്റെടുത്ത് ആരാധകർ 

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മധുരരാജയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ എത്തുന്നത്. തമിഴ്‌നടന്‍ ജയ്‌ ആണ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നത്. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. 

'കേരളത്തിലെ ഏത് കൊച്ച് കുട്ടിയോട് ചോദിച്ചാലും പറയും അന്നും ഇന്നും എന്നും രാജയും രാജയുടെ പിള്ളേരു സ്‌ട്രോങ്ങാണെന്ന്, ഡബിള്‍ സ്‌ട്രോങ്ങല്ല ട്രിപ്പിൾ സ്ട്രോങ്', ടീസറിലെ രാജയുടെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

മോഹന്‍ലാല്‍ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് തിരക്കഥ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പൃഥ്വിരാജ് ഇല്ലാതെയാണ് രണ്ടാം ഭാഗം വരുന്നത്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഒരു ഗാന രംഗത്തില്‍ സണ്ണി ലിയോണിയും എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com