മക്കളെ വേണമെനിക്ക്, പക്ഷേ അവരുടെ അമ്മയെ വേണ്ട! കല്യാണത്തെ കുറിച്ച് ആലോചിക്കുന്നു പോലുമില്ലെന്ന് സല്‍മാന്‍ ഖാന്‍

കല്യാണപ്രായമൊക്കെ ആയില്ലേയെന്ന ചോദ്യത്തിന് അധികമാരും നല്‍കാത്ത ഒരു ഉത്തരവും സല്‍മാന്റെ കയ്യിലുണ്ട്
മക്കളെ വേണമെനിക്ക്, പക്ഷേ അവരുടെ അമ്മയെ വേണ്ട! കല്യാണത്തെ കുറിച്ച് ആലോചിക്കുന്നു പോലുമില്ലെന്ന് സല്‍മാന്‍ ഖാന്‍

യസ് 53 ആയെങ്കിലും ബിടൗണിലെ ചുള്ളന്‍ പയ്യനാണ് ഇപ്പോഴും സല്‍മാന്‍ ഖാന്‍. കല്യാണപ്രായമൊക്കെ ആയില്ലേയെന്ന ചോദ്യത്തിന് അധികമാരും നല്‍കാത്ത ഒരു ഉത്തരവും സല്‍മാന്റെ കയ്യിലുണ്ട്. എനിക്ക് കുട്ടികളെ വേണം എന്നുണ്ട്, പക്ഷേ അവരുടെ അമ്മയെ വേണ്ട. കുട്ടികള്‍ക്ക് അങ്ങനെ ആവില്ലല്ലോ. അതുകൊണ്ട് കല്യാണത്തെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നേ ഇല്ലെന്നും താരം മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സുഹൃത്തുക്കളായ ഷാരൂഖിനെയും ആമിറിനെയും പോലെ സല്‍മാന്‍ വാടക ഗര്‍ഭപാത്രം സ്വീകരിച്ചേക്കുമെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

 'ഭാരത്' ആണ് സല്‍മാന്റെ പുറത്തിറങ്ങാനുള്ള ചിത്രം. കൊറിയന്‍ ചിത്രമായ 'ആന്‍ ഓഡ് ടു മൈ ഫാദറി'ന്റെ റീമേക്കാണ് ഭാരത്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലൂടെ രാജ്യത്തിന്റെ ചരിത്രം പറയുന്ന രീതിയിലേക്കാണ് ചിത്രം മാറ്റിയിരിക്കുന്നത്. കത്രീനയും സല്‍മാനും ഒന്നിച്ചഭിനയിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരും പ്രത്യേകത. ജൂണ്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com