'മമ്മൂക്ക ഉറുമി വീശിയപ്പോള്‍ തോന്നി ലാലേട്ടന്‍ ക്യാമറാമാനൊപ്പം ജിമ്മില്‍ പോകുമെന്ന്'; ട്രോളില്‍ മുങ്ങി വര്‍ക്ക് ഔട്ട് വീഡിയോ

കഴിഞ്ഞദിവസം മാമാങ്കം സിനിമയുടെ ലൊക്കേഷനില്‍ നി്ന്നുള്ള ഒരു വീഡിയോ പുറത്തു വന്നിരുന്ന. മമ്മൂട്ടി ഉറുമി വീശുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്
'മമ്മൂക്ക ഉറുമി വീശിയപ്പോള്‍ തോന്നി ലാലേട്ടന്‍ ക്യാമറാമാനൊപ്പം ജിമ്മില്‍ പോകുമെന്ന്'; ട്രോളില്‍ മുങ്ങി വര്‍ക്ക് ഔട്ട് വീഡിയോ

ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മോഹന്‍ലാല്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇത്തരം ചിത്രങ്ങളും വീഡിയോയുമെല്ലാം വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുമുണ്ട്. ഇന്നലെയും ഒരു വര്‍ക്ക് ഔട്ട് വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. വലിയ രീതിയില്‍ വീഡിയോ പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും അതിനൊപ്പം പരിഹാസവും നിറയുകയാണ്. മമ്മൂട്ടിയുടെ വീഡിയോ ഹിറ്റായതിനാലാണ് വര്‍ക്ക്ഔട്ട് വീഡിയോയുമായി മോഹന്‍ലാല്‍ എത്തിയിരിക്കുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. 

റോപ്പ് വര്‍ക്ക് ഔട്ടിന്റെ വീഡിയോ ആണ് മോഹന്‍ലാല്‍ പുറത്തുവിട്ടത്. കഴിഞ്ഞദിവസം മാമാങ്കം സിനിമയുടെ ലൊക്കേഷനില്‍ നി്ന്നുള്ള ഒരു വീഡിയോ പുറത്തു വന്നിരുന്ന. മമ്മൂട്ടി ഉറുമി വീശുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഇത് വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതിനാലാണ് മോഹന്‍ലാല്‍ വീഡിയോയുമായി എത്തിയത് എന്നാണ് ചിലരുടെ പരിഹാസം. 

'മമ്മൂക്ക ഉറുമി വീശിയ വീഡിയോ കണ്ടപ്പോള്‍ തൊട്ടു വിചാരിക്കുന്നതാ ഏട്ടന്റെ ഐറ്റം എന്താ വരാത്തത് എന്ന്... ഇക്കയുടെ ഏതേലും ഒരു ഫോട്ടോ വീഡിയോ വൈറല്‍ ആയാല്‍ ജിമ്മില്‍ പോകാതെ എനിക്കൊരു സ്വസ്ഥതയും ഇല്ലാ' ഒരു കമന്റ് ഇങ്ങനെ.

മമ്മൂട്ടിയുടെ ഏതെങ്കിലും വീഡിയോയോ ഫോട്ടോയെ ഹിറ്റായാല്‍ ക്യാമറാമാനൊപ്പം മോഹന്‍ലാല്‍ ഉടനെ ജിമ്മില്‍ പോകുമെന്നും ചിലര്‍ പറയുന്നുണ്ട്. ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ വേണ്ടിയാണോ ജിമ്മില്‍ പോകുന്നത് എന്നും ചോദിക്കുന്നവരുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com