'കാന്‍സര്‍ മാരകമാണെന്ന് അറിഞ്ഞപ്പോഴുള്ള എന്റെ പ്രതികരണം കണ്ട് ഡോക്ടര്‍ ഭയന്നു, മരിക്കില്ലെന്ന് അറിയാമായിരുന്നു'; ലിസ റായ് 

മാസങ്ങളായി രോഗത്തിന്റെ സൂചനങ്ങള്‍ ശരീരം തരുന്നുണ്ട്. എന്നാല്‍ ഞാന്‍ എല്ലാം അവഗണിച്ചു
'കാന്‍സര്‍ മാരകമാണെന്ന് അറിഞ്ഞപ്പോഴുള്ള എന്റെ പ്രതികരണം കണ്ട് ഡോക്ടര്‍ ഭയന്നു, മരിക്കില്ലെന്ന് അറിയാമായിരുന്നു'; ലിസ റായ് 

ന്നെ കാര്‍ന്നുതിന്ന കാന്‍സറിനോട് പോരാടി വിജയം വരിച്ചാണ് നടിയും എഴുത്തുകാരിയുമായ ലിസ റായ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചത്. കാന്‍സറിനെ അതിജീവിച്ച് ജീവിതം കൂടുതല്‍ മനോഹരമാക്കുകയാണ് താരം. കുടുംബവും എഴുത്തും മോഡലിങ്ങും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് താരം. തനിക്ക് കാന്‍സറാണെന്ന് ആദ്യമായി അറിഞ്ഞപ്പോഴുള്ള പ്രതികരണം എങ്ങനെയായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലിസ ഇപ്പോള്‍. രോഗത്തെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ പ്രതികരിച്ചില്ലെന്നും അത് കണ്ട് ഡോക്ടര്‍ ഭയപ്പെട്ടെന്നുമാണ് താരം പറയുന്നത്. ഡല്‍ഹിയില്‍ നടന്ന സാഹിത്യ ആജ്തക് 2019ല്‍ സംസാരിക്കുകയായിരുന്നു താരം. 

എനിക്ക് മള്‍ട്ടിപ്പിള്‍ മയേലോമയുണ്ടെന്ന് പറയുന്നത് കേട്ട് ഞാന്‍ പ്രതികരിച്ചില്ല, ഇത് കണ്ട് എന്റെ ഡോക്ടര്‍ ഭയന്നു. രോഗം ചികിത്സിച്ച് മാറ്റാനാവില്ലെന്നും മാരകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സമയം എന്റെ ശരീരം എനിക്ക് തന്ന സൂചനകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മാസങ്ങളായി രോഗത്തിന്റെ സൂചനങ്ങള്‍ ശരീരം തരുന്നുണ്ട്. എന്നാല്‍ ഞാന്‍ എല്ലാം അവഗണിച്ചു. അങ്ങനെ ഏറ്റവും ശക്തമായ സന്ദേശം എനിക്ക് ലഭിച്ചു. എനിക്ക് അറിയാമായിരുന്നു എന്തോ പ്രശ്‌നമുണ്ടെന്ന്. എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. കാരണം എന്റെ ശരീരം പറയുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ ഞാന്‍ പരിശീലിച്ചിരുന്നു' ലിസ പറഞ്ഞു. 

ഞങ്ങളുടെ പ്രഫഷനില്‍ രോഗം വന്നാലും ആരും വീട്ടില്‍ പോകാറില്ലെന്നും മരുന്നുകഴിച്ച് ജോലി തുടരുകയാണ് ചെയ്യുന്നത് എന്നുമാണ് അവര്‍ പറയുന്നത്. എനിക്കുണ്ടായ അപകടത്തെപ്പറ്റിയുടെ ട്രോമയിലൂടെ താന്‍ കടന്നു പോയില്ല. പലകാര്യങ്ങളില്‍ തിരക്കിലായിരുന്നു. എന്റെ ശരീരം തളരുന്നതുവരെ ഞാന്‍ ഇത് തുടര്‍ന്നു. അവസാനം എനിക്ക് നില്‍ക്കേണ്ടതായി വന്നു. എന്റെ ശരീരത്തെ കേള്‍ക്കേണ്ടിവന്നു. ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. എനിക്ക് അറിയാമായിരുന്നു ഇത് ഒരിക്കലും എന്റെ അവസാനമല്ലെന്നും പക്ഷേ ഇത് അത്ര എളുപ്പമാവില്ലെന്നും എനിക്ക് അറിയാമായിരുന്നു. 

2009 ലാണ് താന്‍ കാന്‍സര്‍ ബാധിതയാണെന്ന് ലിസ അറിയുന്നത്. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന് ശേഷമാണ് ജീവിതത്തിലേക്ക് താരം തിരികെ എത്തുന്നത്. തന്റെ കരിയറും കാന്‍സറിനോടുള്ള പോരാട്ടവും പറയുന്ന ജീവിത കഥ ക്ലോസ് ടു ദ ബോണ്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com