ഗായിക ഗീതാ മാലി വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

റോഡിന്റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ കാര്‍ ഇടിക്കുകയായിരുന്നു
ഗായിക ഗീതാ മാലി വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

താനെ; മാറാത്തി പിന്നണി ഗായിക ഗീതാ മാലി കാറപകടത്തില്‍ മരിച്ചു. ഭര്‍ത്താവിനൊപ്പം കാറില്‍ പോകുന്നതിനിടെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബൈ- ആഗ്ര ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. രണ്ടു മാസത്തെ യുഎസ് സന്ദര്‍ശനത്തിനു ശേഷം തിരികെയെത്തിയ ഗീതാ മാലിയും ഭര്‍ത്താവ് വിജയ്‌യും നാസിക്കിലെ വീട്ടിലേക്കു പോകും വഴിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. റോഡിന്റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീതയേയും ഭര്‍ത്താവിനെയും ഷാപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗായിക മരിക്കുകയായിരുന്നു.

അപകടത്തിനു തൊട്ടുമുന്‍പ് രണ്ടു മാസത്തെ യുഎസ് സന്ദര്‍ശനത്തിനു ശേഷം മുംബൈയില്‍ തിരിച്ചെത്തിയെന്ന് അറിയിച്ച് ഇവര്‍ സമൂഹമാധ്യമത്തില്‍ ഒരു സെല്‍ഫി പോസ്റ്റു ചെയ്തിരുന്നു. സിനിമകള്‍ക്കു പുറമേ സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടിയും ഗീത പാടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com