'അന്ന് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മുറിയടച്ചിരുന്നു, ലാലേട്ടന്‍ എനിക്കു വേണ്ടി കാത്തിരുന്നു'; ഇന്ന് 'പച്ചപ്പുല്‍ച്ചാടി'ക്ക് ഇഷ്ടതാരത്തെ കാണാന്‍ ആഗ്രഹം

ഫോട്ടോഗ്രാഫറിന്റെ ചിത്രീകരണത്തിനിടെ താന്‍ ഒരുപാട് കുരുത്തക്കേടുകള്‍ കാണിച്ചിട്ടുണ്ടെന്നും മണി വ്യക്തമാക്കി
'അന്ന് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മുറിയടച്ചിരുന്നു, ലാലേട്ടന്‍ എനിക്കു വേണ്ടി കാത്തിരുന്നു'; ഇന്ന് 'പച്ചപ്പുല്‍ച്ചാടി'ക്ക് ഇഷ്ടതാരത്തെ കാണാന്‍ ആഗ്രഹം

മോഹന്‍ലാലിനൊപ്പം ആദ്യ ചിത്രം, ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം. ഫോട്ടോഗ്രാഫറില്‍ മിന്നി നിന്ന എന്നാല്‍ പിന്നീട് മണിയെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കണ്ടില്ല. 13 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഉടലാഴം എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയിരിക്കുകയാണ് മണി. മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ലാലേട്ടനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മണി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

ലാലേട്ടനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് നിരവധി പേരോട് പറഞ്ഞിട്ടുണ്ടെന്നും ശ്രമിക്കാം എന്നാണ് എല്ലാവരും പറഞ്ഞത് എന്നുമാണ് മണി പറയുന്നത്. ഫോട്ടോഗ്രാഫറിന്റെ ചിത്രീകരണത്തിനിടെ താന്‍ ഒരുപാട് കുരുത്തക്കേടുകള്‍ കാണിച്ചിട്ടുണ്ടെന്നും മണി വ്യക്തമാക്കി. 'അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ച് ഇരുന്നിട്ടുട്ട്. ലാലേട്ടന്‍ വരെ തനിക്ക് വേണ്ടി കാത്തിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് കുറേ കുരുത്തക്കേടുകള്‍ ചെയ്തിട്ടുണ്ട്' മണി പറഞ്ഞു. 

ലലേട്ടനെ കാണണമെന്ന ആഗ്രഹം എല്ലാവരോടും പറയുമായിരുന്നു. ശ്രമിക്കാമെന്നായിരുന്നു പലരും പറഞ്ഞ മറുപടി. ശ്രമിക്കാനല്ലേ പറ്റൂ, അല്ലാതെ എന്താണ് ചെയ്യാന്‍ സാധിക്കുക. ഉടലാഴത്തിന്റെ പ്രൊഡ്യൂസര്‍ സജീഷേട്ടന്റെ സുഹൃത്തിനെ വിളിച്ച് ലാലേട്ടനെ കാണാന്‍ ശ്രമിച്ചിരുന്നുവെന്നും മണി പറയുന്നു. മോഹന്‍ലാലിനെ വീണ്ടും കാണാന്‍ അവസരമുണ്ടായാല്‍ ' ലാലേട്ടാ ഞാന്‍ മണിയാണ്, ഫോട്ടോഗ്രാഫറിലെ പച്ചപ്പുല്‍ച്ചാടി' എന്നു പറയുമെന്നും മണി വ്യക്തമാക്കി. 

എഴുത്തുകാരനായ ഉണ്ണികൃഷ്ണന്‍ ആവളയാണ് ഉടലാഴ് എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നിരവധി ചലച്ചിത്ര മേളകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഇന്ദ്രന്‍സ്, ജോയ്മാത്യു, സജിത മഠത്തില്‍, അനുമോള്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com