ഒരു കൈകൊണ്ട് മകളെ നെഞ്ചോടു ചേര്‍ത്തു, മറുകൈയില്‍ ചായക്കപ്പും; വിനീത് എല്ലാ അച്ഛന്മാര്‍ക്കും മാതൃകയെന്ന് ലിസി

സിനിമയേക്കാള്‍ മനോഹരമാണ് ഈ ചിത്രം എന്നാണ് ലിസി പറയുന്നത്
ഒരു കൈകൊണ്ട് മകളെ നെഞ്ചോടു ചേര്‍ത്തു, മറുകൈയില്‍ ചായക്കപ്പും; വിനീത് എല്ലാ അച്ഛന്മാര്‍ക്കും മാതൃകയെന്ന് ലിസി

സംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം മികവ് തെളിയിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. എന്നാല്‍ അതിനേക്കാള്‍ എല്ലാം ഉപരിയായി വിനീത് ഒരു ഗ്രേറ്റ് ഫാദര്‍ കൂടിയാണ്. ഈ ഒരു ചിത്രം മതി എത്ര നല്ല അച്ഛനാണ് വിനീതെന്ന് വിലയിരുത്താന്‍. ഒരു കൈയില്‍ ഉറങ്ങുന്ന മകളെ നെഞ്ചോട് ചേര്‍ത്തിരിക്കുന്നു മറ്റൊരു കൈയില്‍ ചായക്കപ്പും. തീയെറ്ററിന് മുന്നില്‍ നിന്നുള്ളതാണ് ചിത്രം. നടി ലിസി പങ്കുവെച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. 

യുവാക്കളായ അച്ഛന്മാര്‍ക്ക് മാതൃകയാണ് വിനീത് എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ലിസി കുറിക്കുന്നത്. ചെന്നൈയില്‍ ഹെലന്‍ സിനിമയുടെ സെലിബ്രിറ്റി ഷോയില്‍ പങ്കെടുക്കാനാണ് കുടുംബത്തിനൊപ്പം വിനീത് എത്തിയത്. സിനിമയേക്കാള്‍ മനോഹരമാണ് ഈ ചിത്രം എന്നാണ് ലിസി പറയുന്നത്. 

'എല്ലാ അച്ഛന്മാര്‍ക്കും വേണ്ടി. ചെന്നൈയിലെ ലെ മാജിക് ലാന്റേണില്‍ ഇന്നലെ ഹെലന്റെ സെലിബ്രിറ്റി ഷോ ഉണ്ടായിരുന്നു. മികച്ച സിനിമ. എന്നാല്‍ ഈ ചിത്രം അതിനേക്കാള്‍ മനോഹരമാണ്. ഒരു മകള്‍ വളരെ സമാധാനത്തോടെ അച്ഛന്റെ നെഞ്ചില്‍ ഉറങ്ങുന്നു. അഭിമാനത്തോടെ അച്ഛനാത് ആസ്വദിക്കുന്നു. ഗായകന്‍, നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ കഴിവുറ്റവനാണ് വിനീത്. എന്നാല്‍ അതിനേക്കാള്‍ മേലെ അദ്ദേഹം ഒരു ഗ്രേറ്റ് ഫാദറാണ്. എല്ലാ യുവാക്കളായ അച്ഛന്മാര്‍ക്കും യഥാര്‍ത്ഥ മാതൃക' ലിസി കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com