ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നത് ആര്? സാം ആലക്‌സോ ഷാജി കൈലാസോ? പിറന്നാള്‍ സര്‍പ്രൈസുമായി പൃഥ്വിരാജ്

നാളെ തന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു വമ്പന്‍ പ്രഖ്യാപനമുണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് താരം
ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നത് ആര്? സാം ആലക്‌സോ ഷാജി കൈലാസോ? പിറന്നാള്‍ സര്‍പ്രൈസുമായി പൃഥ്വിരാജ്

വര്‍ഷം പൃഥ്വിരാജിന് സൂപ്പര്‍ ഇയറായിരുന്നു. ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ സൂപ്പര്‍ഹിറ്റായതും അതിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതുമെല്ലാം ഈ വര്‍ഷമാണ്. എന്നാല്‍ പൃഥ്വിരാജ് ഒരുക്കുന്ന സര്‍പ്രൈസുകള്‍ അവസാനിക്കുന്നില്ല. നാളെ തന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു വമ്പന്‍ പ്രഖ്യാപനമുണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് താരം. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  വരുന്നു എന്ന അടിക്കുറിപ്പില്‍ ചുരുട്ടു കത്തിച്ചു പിടിച്ചിരിക്കുന്ന വലം കൈയിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നാളെ രാവിലെ 10 മണിയ്ക്കാണ് പ്രഖ്യാപനം ഉണ്ടാവുക.

പോസ്റ്റര്‍ വന്നതോടെ വലിയ ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മെമ്മറീസിന്റെ രണ്ടാം ഭാഗം വരുന്നു എന്നാണ് ചിലര്‍ പറയുന്നത്. കുരിശ് അണിഞ്ഞ കൈയിലാണ് ചുരുട്ടു പിടിച്ചിരിക്കുന്നത്. അതിനാല്‍ സാം അലക്‌സിന്റെ മടങ്ങിവരവാണ് എന്നാണ് ചിലരുടെ വിലയിരുത്തല്‍. ആറ് വര്‍ഷം മുന്‍പാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് റിലീസായത്. സെവന്‍ത്ത് ഡേയുടെ രണ്ടാം ഭാഗമാണെന്നാണ് മറ്റു ചിലരുടെ കണ്ടുപിടുത്തം.

ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ ഡയലോഗാണ് ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്നത്. അതിനാല്‍ ഇടവേള കഴിഞ്ഞ് മടങ്ങിവരുന്ന ഷാജി കൈലാസാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ആറ് വര്‍ഷം മുന്‍പാണ് ഷാജി കൈലാസ് ചിത്രം ജിഞ്ചര്‍ വന്നത്. അതിനാല്‍ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന മൂവിയുടെ ഓനൗണ്‍സ്‌മെന്റാണെന്നാണ് നാളെ നടക്കുക എന്നാണ് പറയുന്നത്. പ്രഖ്യാപനം എന്തായാലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com