ദുബായില്‍ ഭര്‍ത്താവിനൊപ്പം നീന്തിത്തുടിച്ച് സണ്ണി ലിയോണി; സ്വിംസ്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്
ദുബായില്‍ ഭര്‍ത്താവിനൊപ്പം നീന്തിത്തുടിച്ച് സണ്ണി ലിയോണി; സ്വിംസ്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

ക്കള്‍ക്കൊപ്പമുള്ള ദീപാവലി ആഘോഷത്തിന് പിന്നാലെ ദുബായില്‍ അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും. മനോഹരമായ അവധിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. സണ്ണിയുടെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്. ബ്ലാക്ക് ആന്‍ഡ് സ്വിംസ്യൂട്ടില്‍ കറുത്ത തൊപ്പിയും കൂളിങ് ഗ്ലാസും അണിഞ്ഞ് സൂപ്പര്‍കൂള്‍ ലുക്കിലാണ് താരം. പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

'ഫൈനലി സം സണ്‍, താങ്ക്‌സ് ടു ദുബായ്' എന്ന അടിക്കുറിപ്പിലാണ് താരം ആദ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതിന് പിന്നാലെ ഭര്‍ത്താവിന് കൂടുതല്‍ ഇഷ്ടപ്പെട്ടത് ഈ ചിത്രമാണ് എന്നു പറഞ്ഞുകൊണ്ട് മറ്റൊരു മനോഹരമായ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. എന്തായാലും ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. 

തന്റെയും കുടുംബത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ താരം എന്നും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. മഞ്ഞ വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് സണ്ണി എത്തിയത്. ഒപ്പം ഡാനിയലിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com