നഷ്ടപ്പെട്ടതെല്ലാം ഒരിക്കല്‍ നമ്മളിലേക്ക് വന്നു ചേരും; ഒടുവില്‍ മകളെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് രാണു മൊണ്ടാല്‍

മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം വൈറലായതോടെയാണ് മടങ്ങിവരവിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്.
നഷ്ടപ്പെട്ടതെല്ലാം ഒരിക്കല്‍ നമ്മളിലേക്ക് വന്നു ചേരും; ഒടുവില്‍ മകളെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് രാണു മൊണ്ടാല്‍

റെയില്‍വേ സ്റ്റേഷനിലും ട്രെയിനിലും പാട്ടുപാടി ഉപജീവനമാര്‍ഗംം കണ്ടെത്തിയിരുന്ന രാണു മൊണ്ടാല്‍ ഇന്ന് അറിയപ്പെടുന്ന ഗായികയാണ്. ഒരുപാട് ആരാധകരുള്ള ഇവര്‍ പാടിയ ഗാനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുമ്പോള്‍ രാണുവിന്റെ വ്യക്തിജീവിതത്തെ കുറിച്ചും ചര്‍ച്ചകല്‍ നടക്കുന്നുണ്ട്. പണവും പദവിയും വന്നപ്പോള്‍ ഇതുവരെ കൂടെയില്ലായിരകുന്ന മകള്‍ തിരിച്ചു വന്നു എന്നാണ് ആളുകള്‍ ആരോപിക്കുന്നത്. 

മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം വൈറലായതോടെയാണ് മടങ്ങിവരവിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ താന്‍ അമ്മയെ ഉപേക്ഷിച്ച് പോയതല്ലായിരുന്നു എന്നും റെയില്‍വേ സ്‌റ്റേഷനില്‍ അമ്മ പാട്ടു പാടുന്നത് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് മകള്‍ എലിസബത്ത് സതി റായ് പറഞ്ഞത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മകള്‍ രംഗത്തെത്തിയെങ്കിലും മൗനം പാലിക്കുകയായിരുന്നു രാണു. 

തിരിച്ചുവന്ന മകളെ ചേര്‍ത്തു നിര്‍ത്തിയ രാണു ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭൂതകാലത്തുണ്ടായ സംഭവങ്ങളിലേക്കൊന്നും ഞാന്‍ പോകുന്നില്ല. പഴയതെല്ലാം ചികഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എല്ലാം ഈശ്വരന്റെ വിധി. നമുക്ക് നഷ്ടപ്പെട്ടതെല്ലാം ഒരിക്കല്‍ നമ്മളിലേക്ക് തന്നെ വന്നുചേര്‍ന്നേക്കാം രാണു പറഞ്ഞു.

ലത മങ്കേഷ്‌കറുടെ 'ഏക് പ്യാര്‍ ക നഗ്മ ഹൈ' എന്ന ഗാനമാണ് പശ്ചിമ ബംഗാളിലെ രണാഘട്ട് റെയില്‍വെ സ്‌റ്റേഷനിലിരുന്നാണ് രാണു പാടിയത്. ഇത് ആരോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. തുടക്കത്തില്‍ ആരാണ് ഗായികയെന്ന് വ്യക്തമായിരുന്നില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവരുടെ പാട്ട് ഷെയര്‍ ചെയ്തു. 

പിന്നീട് ആരോ രാണുവിനെ കണ്ടുപിടിച്ച് ഉഗ്രന്‍ മേക്കോവര്‍ എല്ലാം നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു. സ്‌റ്റേജ് ഷോകളിലും മറ്റും പാടാന്‍ അവസരവും ലഭിച്ചിരുന്നു. പിന്നീട് പ്രശസ്ത ഗായകന്‍ ഹിമേഷ് രേഷാമിയ ഒരു ചിത്രത്തില്‍ പാടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പലരുടെയും വാട്‌സ്ആപ് ഫേസ്ബുക്ക് സ്റ്റാറ്റസ് ആണ് രാണുവിന്റെ ശബ്ദം.

രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് രാണു. ഇതില്‍ ആദ്യ ഭര്‍ത്താവായ ബാബു മൊണ്ടാലിന്റെ മകളാണ് സതി. ഈ വിവാഹത്തില്‍ ഒരു ആണ്‍കുട്ടി കൂടിയുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്. രണ്ടാമത്തെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്നും മക്കള്‍ മുംബൈയില്‍ തന്നെയായിരിക്കുമെന്നുമാണ് സതി പറയുന്നത്. ഞങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ല. എന്തുകൊണ്ടാണ് അവര്‍ അമ്മയെ നോക്കാത്തതെന്നും സതി ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com