വിവാഹവേഷത്തില്‍ അതിസുന്ദരിയായി അനുപമ; ആദ്യം ഞെട്ടല്‍ പിന്നെ ആശംസയില്‍ മൂടി ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രം ആരാധകരെ ഒന്നു ഞെട്ടിച്ചു
വിവാഹവേഷത്തില്‍ അതിസുന്ദരിയായി അനുപമ; ആദ്യം ഞെട്ടല്‍ പിന്നെ ആശംസയില്‍ മൂടി ആരാധകര്‍

പ്രേമത്തിലെ മേരിയായിട്ടാണ് അനുപമ സിനിമയിലേക്ക് അരങ്ങേറുന്നത്. എന്നാല്‍ അനുപമയുടെ ഭാഗ്യം ഇവിടെയായിരുന്നില്ല. അങ്ങ് കന്നട, തെലുങ് സിനിമ മേഖലയിലായിരുന്നു. അപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ താരസുന്ദരിയാണ് അനുപമ. താരത്തിന് ആരാധകരും നിരവധിയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രം ആരാധകരെ ഒന്നു ഞെട്ടിച്ചു. വിവാഹവേഷത്തില്‍ അതി സുന്ദരിയായി ഇരിക്കുന്ന ചിത്രമായിരുന്നു ഇത്. 

ചിത്രം കണ്ട അനുപമയുടടെ ആരാധകര്‍ ആദ്യം കരുതിയത് താരം വിവാഹിതയാവുകയാണ് എന്നാണ്. എന്നാല്‍ പിന്നെയാണ് കാര്യം അറിഞ്ഞത്. അനുപമ അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രത്തില്‍ നിന്നുള്ള സ്റ്റില്ലായിരുന്നു ഇത്. പല്ലവി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. അഥര്‍വ മുരളിയാണ് ചിത്രത്തിലെ നായകന്‍. കണ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു ഭരതനാട്യം നര്‍ത്തകിയുടെ വേഷമാണ് അനുപമക്ക്.

ശരിക്ക് വിവാഹിതയാവാന്‍ പോവുകയാണ് എന്ന് കരുതി പേടിച്ചുപോയി എന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ വിവാഹവേഷത്തില്‍ അതീവ സുന്ദരിയാണെന്നും ആരാധകര്‍ പറയുന്നുണ്ട്. പുതിയ ചിത്രങ്ങള്‍ക്ക് ആശംസ നേരാനും ആരാധകര്‍ മറന്നില്ല. തെന്നിന്ത്യയിലെ തിരക്കേറിയ താരമാണ് അനുപമ. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവുന്ന ചിത്രത്തിലൂടെ സഹസംവിധായികയായി മടങ്ങിവരുകയാണ് താരം ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com