കരീനയ്ക്ക് പിറന്നാള്‍ ചുംബനം നല്‍കി സെയ്ഫ്; കുടുംബത്തിനൊപ്പം ആഘോഷിച്ച് താരം; വിഡിയോ

പട്ടൗഡി പാലസില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും കരിഷ്മ കപൂറാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്
കരീനയ്ക്ക് പിറന്നാള്‍ ചുംബനം നല്‍കി സെയ്ഫ്; കുടുംബത്തിനൊപ്പം ആഘോഷിച്ച് താരം; വിഡിയോ

ബോളിവുഡ് സുന്ദരി കരീന കപൂറിന് 39 വയസ് തികയുകയാണ് ഇന്ന്. താരസുന്ദരിയ്ക്കായി വലിയ സര്‍പ്രൈസുകളാണ് കുടുംബം ഒരുക്കിയിരുന്നത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍, മകന്‍ തൈമൂര്‍, സഹോദരി കരിഷ്മ കപൂര്‍ അങ്ങനെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത അതിമനോഹരമായ ഒരു പിറന്നാള്‍ ആഘോഷം. പട്ടൗഡി പാലസില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും കരിഷ്മ കപൂറാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. 

വെള്ള പൈജാമ ധരിച്ച് വളരെ സിംപിളായാണ് കരീന പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്. നിറഞ്ഞ ചിരിയുമായി കേക്ക് മുറിക്കുന്നതിന്റെ വിഡിയോയും കരിഷ്മ പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സഹോദരി എന്ന അടിക്കുറിപ്പില്‍ കരീനയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ആരാധകരെ ആവേശത്തിലാക്കുകയാണ് ചിത്രങ്ങള്‍. താരസുന്ദരിയ്ക്ക് ആശംസയുമായി ബോളിവുഡ് താരങ്ങളും ആരാധകരും രംഗത്തെത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KK (@therealkarismakapoor) on

ബോളിവുഡിലെ ഫിറ്റ്‌നസ് ഫ്രീക്കാണ് കരീന കപൂര്‍. തൈമൂര്‍ ജനിച്ചതിന് ശേഷം വളരെ പെട്ടെന്നാണ് തന്റെ സൗന്ദര്യത്തിലേക്ക് താരം തിരികെ എത്തിയത്. ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ മാറ്റം. കുറച്ചു നാള്‍ സിനിമയില്‍ അവധി എടുത്തെങ്കിലും ഇപ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com