ചവിട്ടി തേച്ചു കഴുകി ഹീന ഖാൻ, അമ്മ തന്ന പണിയിൽ വലഞ്ഞ് താരം; വിഡിയോ വൈറൽ
രാജ്യം ലോക്ക്ഡൗണിലായതോടെ സിനിമതാരങ്ങളൊക്കെ സ്റ്റാർഡം മാറ്റിവെച്ച് വീട്ടുജോലിയിൽ മുഴുകുകയാണ്. കുക്കിങ്ങും ക്ലീനിങ്ങുമൊക്കെയായി തിരക്കിലാണ് എല്ലാവരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ടെലിവിഷൻ താരം ഹീന ഖാനിന്റെ പുതിയ വിഡിയോ ആണ്. വീട്ടിലെ ചവിട്ടി തേച്ച് ഉരച്ചു കഴുകുകയാണ് ഹീന ഖാൻ.
അമ്മ തന്നെ ചവിട്ടി കഴുകാന്‍ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞ്, ചവിട്ടി കഴുകുന്നതാണ് വിഡിയോയിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദൃശ്യങ്ങളില്‍ താരം കരയുന്നതായി അഭിനയിക്കുന്നതും കാണാം. എന്തായാലും രസകരമായ വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്.
കടയിൽ നിന്ന് വാങ്ങിയ പച്ചക്കറി മാസ്ക് ധരിച്ച് വൃത്തിയാക്കുന്നതിന്റെ വിഡിയോയും ഹീന പങ്കുവെച്ചിട്ടുണ്ട്. കൊറോണ പടരാൻ സാധ്യതയുള്ള ലൂപ്ഹോളുകൾ ഇങ്ങനെ ഒഴിവാക്കാണം എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ എക്സസൈസ് ചെയ്യുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ