ലോക്ക്ഡൗണിനിടെ നടി ശർമിള മന്ദ്രെയ്ക്ക് കാർ അപകടത്തിൽ ​ഗുരുതര പരുക്ക്; പൊലീസ് കേസെടുത്തു

താരം സഞ്ചരിച്ചിരുന്ന ജാ​ഗ്വർ കാർ നിയന്ത്രണംവിട്ട് തൂണിൽ ഇടിക്കുകയായിരുന്നു
ലോക്ക്ഡൗണിനിടെ നടി ശർമിള മന്ദ്രെയ്ക്ക് കാർ അപകടത്തിൽ ​ഗുരുതര പരുക്ക്; പൊലീസ് കേസെടുത്തു

ബാം​ഗ്ലൂർ; കന്നഡ നടി ശർമിള മന്ദ്രെയ്ക്ക് കാർ അപകടത്തിൽ ​ഗുരുതര പരുക്ക്. ബാം​ഗ്ലൂരിൽവെച്ച് ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ചിരുന്ന ജാ​ഗ്വർ കാർ നിയന്ത്രണംവിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. ലോകേഷ് വസന്ത് എന്ന സുഹ‍ൃത്തും അപകടസമയത്ത് വണ്ടിയിലുണ്ടായിരുന്നു. ഇരുവരേയും ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ഗുരുതരമായി പരുക്കേറ്റെങ്കിൽ അടിയന്തിര ചികിത്സയ്ക്കു ശേഷം ശർമിളയും ലോകേഷും ആശുപത്രി വിട്ടു. ഇപ്പോൾ ഹോസ്മത് ആശുപത്രിയിൽ ചികിത്സയിലാണ് താരം. അതിനിടെ അപക‌ടത്തെക്കുറിച്ച് നടി നുണ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ജയന​ഗറിൽ അപകടമുണ്ടായതായാണ് നടി പറഞ്ഞത്. എന്നാൽ അമിത വേ​ഗത്തിൽ എത്തിയ കാർ നിയന്ത്രണവിട്ട് അപകടത്തിൽപ്പെട്ടത് വസന്ദ്ന​ഗറിലാണ്. 

എന്നാൽ ലോക്ക്ഡൗണിനിടെ കാർ എടുത്ത് നടി പുറത്തിറങ്ങിയത് വിവാ​ദങ്ങൾക്ക് കാരണമായിരിക്കുകയാണ്. അത്യാവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സർക്കാർ നിർ​ദേശം എന്നാൽ ഇതിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com