ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പൃഥ്വിരാജ് പോയതിന് പിന്നാലെ ഭാര്യ സുപ്രിയയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞത് താടിക്കാരനെ കുറിച്ചുള്ള വിശേഷങ്ങൾ തന്നെയാണ്. പലപ്പോഴും പൃഥ്വിയെ മിസ് ചെയ്യുന്നു എന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട് സുപ്രിയ. അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസ് ബാധയും ലോക്ക്ഡൗണുമെല്ലാം സുപ്രിയയുടെ കാത്തിരിപ്പിന്റെ ആഴം കൂട്ടുന്നതായിരുന്നു.
ജോർദ്ദാനിൽ കുടുങ്ങിയ പൃഥ്വിയും സംഘവും സഹായത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളെ ബന്ധപ്പെടുകയുമുണ്ടായി. എന്നാൽ സംഘത്തിന് നിലവിലത്തെ സാഹചര്യത്തിൽ രാജ്യത്തേക്ക് മടങ്ങിയെത്താൻ കഴിയില്ല. ഇതോടെ ഭർത്താവിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് സിപ്രിയ.
കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയ്ക്കു ശേഷം ആകാശത്ത് പ്രത്യക്ഷപ്പെട്ട മഴവിൽ കണ്ടപ്പോഴും സുപ്രിയ ഓർത്തത് പൃഥ്വിയെക്കുറിച്ചായിരുന്നു. "രോഗത്തിന്റെയും മരണത്തിന്റെയും വാർത്തകൾ നിറയുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്... അതെനിക്ക് വരാനിരിക്കുന്ന നല്ല നാളുകളേക്കുറിച്ചുള്ള പ്രതീക്ഷയുടെ കിരണങ്ങൾ പകരുന്നു. മുകളിൽ നിന്നുള്ള അടയാളമാണോ ഇത്?", പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്ന ഹാഷ്ടാഗിനൊപ്പം സുപ്രിയ കുറിച്ചു.
പുതിയ തുടക്കത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് അതെന്നും ഉറപ്പായും നല്ല കാര്യങ്ങൾ സംഭവിക്കുമെന്നും കുറിച്ച് ധാരാളം ആരാധകരാണ് സുപ്രിയയെ ആശ്വസിപ്പിച്ച് കമന്റുകൾ കുറിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ