കൊറോണയ്ക്ക് മരുന്നുണ്ടാക്കാൻ രക്തം തരാം, വാക്സിന് തന്റെ പേര് നൽകണമെന്ന് ടോം ഹാങ്ക്സ്

നീണ്ട നാളത്തെ ചികിത്സയ്ക്കും നിരീക്ഷണത്തിനും ശേഷം ഇരുവരും പൂർണമായ വൈറസ് മുക്തരായി
കൊറോണയ്ക്ക് മരുന്നുണ്ടാക്കാൻ രക്തം തരാം, വാക്സിന് തന്റെ പേര് നൽകണമെന്ന് ടോം ഹാങ്ക്സ്

ഹോളിവുഡ് താരങ്ങളായ ടോം ഹാങ്ക്സിനും ഭാര്യ റിത വിൽസണും കൊറോണ ബാധിതരായിരുന്നു. നീണ്ട നാളത്തെ ചികിത്സയ്ക്കും നിരീക്ഷണത്തിനും ശേഷം ഇരുവരും പൂർണമായ വൈറസ് മുക്തരായി. ഇപ്പോൾ കൊറോണയ്ക്കെതിരെ വാക്സിൻ വികസിപ്പിക്കാനായി രക്തം ദാനം ചെയ്യാൻ തയാറാണെന്ന് വ്യക്തമാക്കുകയാണ് ടോം ഹാങ്ക്സ്. 

രോ​ഗം ഭേദമായവരുടെ രക്തം ഉപയോ​ഗിച്ചുകൊണ്ടുള്ള റിസർച്ചുകൾ നടക്കുന്നുണ്ട്. അതിനായി തങ്ങളുടെ രക്തവും പ്ലാസ്മയും നൽകാൻ തയാറാണെന്നാണ് ഇരുവരും പറയുന്നത്. തന്റെ രക്തംകൊണ്ടുണ്ടാക്കുന്ന വാക്സിന് എന്ത് പേര് നൽകണമെന്ന രസകരമായ നിർദേശവും താരംനൽകുന്നുണ്ട്. ഹാങ്ക്-‌സിന്‍  എന്ന് പേരിടാനാണ് തമാശരൂപത്തിൽ താരം പറയുന്നത്. 

 ഓസ്ട്രേലിയയിൽ വെച്ചാണ് താരത്തിന് ഭാര്യയ്ക്കും കൊറോണ ബാധിതരാകുന്നത്. തു‌ടർന്ന് ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങിയ ഇരുവരും രണ്ടാഴ്ച ഓസ്ട്രേലിയയിൽ തന്നെ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് ലോസ് ആഞ്ജലീസിലേക്ക് തിരിച്ചെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com