ബോളിവുഡിലെ ഇപ്പോഴത്തെ ഗ്ലാമര്‍ താരമാണ് ദിഷ പഠാണി. ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് താരം ആരാധകരുടെ നെഞ്ചിടിപ്പു കൂട്ടാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പുതിയ ചിത്രം മലങ്കിലെ ലൊക്കേഷന്‍ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാറയുടെ വ്യത്യസ്തമായ മൂഡ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാറ നമ്പ്യാര്‍ എന്ന കഥാപാത്രമായാണ് ദിഷ എത്തിയത്. വെള്ള ക്രോപ് ടോപ്പും ഡെനിം ഷോര്‍ട്സും സ്നീക്കേഴ്സും അണിഞ്ഞ് അതീവ സുന്ദരിയാണ് ദിഷ. മുടിയില്‍ പൂചൂടി മനോഹരമായ ചിരിയുമായി നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരുടെ മനസു കീഴടക്കുകയാണ്.
ദിഷയുടെ പുത്തന്‍ ലുക്കുകളെല്ലാം ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. അതിമനോഹരങ്ങളായ വേഷങ്ങള്‍ അണിഞ്ഞാണ് താരം പരിപാടികളില്‍ എത്തുക. മലങ്കില് ആദിത്യ റോയ് കപൂറാണ് ദിഷയുടെ നായകനായി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള പ്രണയരംഗങ്ങള്കൊണ്ട് റിലീസിന് മുന്നേ ചിത്രം ചര്‍ച്ചയായിരുന്നു. അനില്‍ കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മികച്ച വിജയമാണ് മലങ്ക് നേടിയത്.
എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെ 2016 ലാണ് താരം ബോളിവുഡിലേക്ക് അരങ്ങേറുന്നത്. കുങ് ഫു ഗോഗ, ബാഗി 2, ഭാരത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ