ഗായകന്, നടന് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് സിദ്ധാര്‍ത്ഥ് മേനോന്. അടുത്തിടെയാണ് താരം വിവാഹിതനായത്. മറാഠി നടിയും നര്‍ത്തകിയുമായ തന്വി പാലവിനെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തത്. സംഗീതവും നൃത്തവുമെല്ലാമായി അതിമനോഹരമായി മുന്നോട്ടുപോവുകയാണ് ഇവരുടെ ജീവിതം. തങ്ങളുടെ പ്രണയത്തിന്റെ മനോഹരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍.
സിദ്ധാര്‍ത്ഥിന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന തന്‍വിയാണ് വിഡിയോയില്‍ കാണുന്നത്. തങ്ങളുടെ പ്രണയം സാധാരണ പോലുള്ളതല്ലെന്നാണ് വിഡിയോ പങ്കുവെച്ച് സിദ്ധാര്‍ത്ഥ് കുറിക്കുന്നത്. സാധാരണ ദമ്പതികളെപ്പോലെ നമുക്കത് എളുപ്പത്തില്‍ വരില്ലെന്നത് സത്യമാണ്. പക്ഷേ ഇത് സാധാരണ പ്രണയമല്ല. ഞങ്ങള്‍ ഒരുമിച്ചുള്ളപ്പോള്‍ വളരെ സന്തുഷ്ടരാണ്' സിദ്ധാര്‍ത്ഥ് കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ആഘോഷമാക്കുകയാണ് ആരാധകര്‍
അടുത്ത സുഹൃത്തുക്കളായിരുന്നു സിദ്ധാര്‍ത്ഥും തന്‍വിയും. തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുകയാണെന്നും ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിതെന്നും പറഞ്ഞുകൊണ്ടാണ് സിദ്ധാര്‍ത്ഥ് വിവാഹ വാര്‍ത്ത പങ്കുവെച്ചത്. തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് നിരവധി മലയാളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. കൂടാതെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. നിത്യ മേനോനൊപ്പമുള്ള കൊളാമ്പിയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ