സിനിമയുടെ ചെലവ് കുറയ്ക്കണം; ആവശ്യമുന്നയിച്ച് വീണ്ടും നിർമാതാക്കൾ; അമ്മയ്ക്കും ഫെഫ്കയ്ക്കും കത്ത്

സിനിമയുടെ ചെലവ് കുറയ്ക്കണം; ആവശ്യമുന്നയിച്ച് വീണ്ടും നിർമാതാക്കൾ; അമ്മയ്ക്കും ഫെഫ്കയ്ക്കും കത്ത്
സിനിമയുടെ ചെലവ് കുറയ്ക്കണം; ആവശ്യമുന്നയിച്ച് വീണ്ടും നിർമാതാക്കൾ; അമ്മയ്ക്കും ഫെഫ്കയ്ക്കും കത്ത്

കൊച്ചി: മലയാള സിനിമയുടെ ചെലവ് കുറയ്ക്കണമെന്ന ആവശ്യവുമായി വീണ്ടും നിര്‍മാതാക്കള്‍ രം​ഗത്ത്. ഇക്കാര്യ വീണ്ടും അവർത്തിച്ച് നിർമാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയ്ക്കും ഫെഫ്കയ്ക്കും കത്ത് നൽകി. ചെലവ് കുറച്ചു മാത്രം പുതിയ സിനിമകള്‍ എന്ന തീരുമാനത്തോടൊപ്പം നില്‍ക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടു.

താരങ്ങൾക്കൊപ്പം സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നു നിർമാതാക്കൾ പറയുന്നു. പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങേണ്ട എന്നാണു തീരുമാനം.

കോവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ നിർമാണച്ചെലവ് 50% എങ്കിലും കുറയ്ക്കാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആവശ്യവുമായി നിർമാതാക്കൾ രം​ഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com