'രജനീകാന്തിനെക്കുറിച്ച് പറയണമെങ്കില്‍ എനിക്ക് അഞ്ച് ലക്ഷം രൂപ തരണം'; ശരത്കുമാര്‍

മുഖ്യമന്ത്രിയാവാന്‍ അല്ല താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ വേണ്ടിയാണ് എന്നുമായിരുന്നു രജനിയുടെ പ്രതികരണം
'രജനീകാന്തിനെക്കുറിച്ച് പറയണമെങ്കില്‍ എനിക്ക് അഞ്ച് ലക്ഷം രൂപ തരണം'; ശരത്കുമാര്‍

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ പ്രധാന ചര്‍ച്ചാവിഷയം. മാര്‍ച്ച് 12 ന് താരം നടത്തിയ പ്രസംഗമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയാവാന്‍ അല്ല താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ വേണ്ടിയാണ് എന്നുമായിരുന്നു രജനിയുടെ പ്രതികരണം. അതിനുപിന്നാലെ രജനീകാന്തിനെക്കുറിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശരത് കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

രജനീകാന്തിനെക്കുറിച്ച് പറയാന്‍ തനിക്ക് അഞ്ച് ലക്ഷം രൂപ തരണം എന്നാണ് മാധ്യമപ്രവര്‍ത്തകരോട് ശരത് കുമാര്‍ ആവശ്യപ്പെട്ടു. നിങ്ങളുടെ ടിആര്‍പി വര്‍ധിപ്പിക്കാനല്ലേ ഈ ചോദ്യം എന്നോട് ചോദിക്കുന്നത്. എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാല്‍ നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കാം' ശരത് കുമാര്‍ പറഞ്ഞു. സമത്വ മക്കള്‍ കക്ഷി നേതാവാണ് ശരത് കുമാര്‍. 

തന്റെ പാര്‍ട്ടിയുടെ പാര്‍ട്ടി നേതാവ് മാത്രമായിരിക്കും താനെന്നാണ് രജനി പറഞ്ഞത്. സമൂഹത്തില്‍ ഒരു മാറ്റമുണ്ടാവണമെന്നും അതിന് സാക്ഷിയാവുന്നതിന് വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങള്‍ സിനിമാ മേഖലയില്‍ നിന്നടക്കം എത്തി. നടന്‍ രാഘവേന്ദ്ര ലോറന്‍സും സംവിധായകന്‍ ഭാരതീരാജയും രജനീകാന്തിനെ പ്രശംസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com