ചലച്ചിത്രം
തമിഴ് യുവനടൻ ഡോ. സേതുരാമൻ അന്തരിച്ചു
കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന റൊമാൻഡിക്ക് കോമഡി ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്
ചെന്നൈ; തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു. 36 വയസ്സായിരുന്നു. ചൊവ്വാഴ്ച ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന് ചെന്നൈയിൽ സി ക്ലിനിക്ക് എന്ന പേരിൽ സ്കിൻ കെയർ സെന്ററുണ്ട്. നടൻ സന്താനത്തിന്റെ അടുത്ത സുഹൃത്താണ് സേതുരാമൻ. സിനിമയിലേക്ക് എത്തുന്നത് ഈ സൗഹൃദത്തിലൂടെയാണ്. വിവാഹിതനായ സേതുരാമന് ചെറിയ കുട്ടിയുമുണ്ട്.
2013 ൽ പുറത്തിറങ്ങിയ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന റൊമാൻഡിക്ക് കോമഡി ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. വാലിഭ രാജ, സക്ക പോഡു രാജ, 50/50 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ