സീരിയൽ താരം അമലാ ​ഗിരീശൻ വിവാഹിതയായി

ലോക്ക്ഡൗണിനെ തുടർന്ന് കുടുംബാം​ഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽവെച്ചായിരുന്നു വിവാഹം
സീരിയൽ താരം അമലാ ​ഗിരീശൻ വിവാഹിതയായി

സീരിയല്‍ നടി അമലാ ഗിരീശന്‍ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ പ്രഭു ആണ് വരന്‍. ലോക്ക്ഡൗണിനെ തുടർന്ന് കുടുംബാം​ഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽവെച്ചായിരുന്നു വിവാഹം.  ഫ്രീലാന്‍സ് ക്യാമറാമാനായ പ്രഭു സീരിയല്‍ നടനായും പ്രവർച്ചിച്ചിട്ടുണ്ട്. നീണ്ടനാളായി പ്രണയത്തിലായിരുന്നു ഇവർ. 

ചെമ്പരത്തി എന്ന സീരിയലിലെ കല്യാണിയെന്ന കഥാപാത്രത്തിലൂടെയാണ് അമല. തിരുവനന്തപുരം സ്വദേശിയായ അമല കഴിഞ്ഞ അഞ്ച് വർഷമായി അഭിനയരം​ഗത്ത് സജീവമാണ്.  2017ല്‍ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അമലയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com