സോഷ്യൽ മീഡിയയിൽ വൈറലായി നടി പാർവതി തിരുവോത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ദി അൺറാവൽ സീരീസിന്റെ മൂന്നാം ഭാഗമായാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ടോപ് ലസ്സായി ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രങ്ങൾ.
ട്രാൻസ് ജെന്റർ മേക്കപ്പ് ആർട്ടിസ് സാംസൺ ലേയ്ക്കൊപ്പമുള്ളതാണ് ചിത്രങ്ങൾ. സാംസണിനോട് ചേർന്നിരിക്കുന്ന പാർവതിയെയാണ് ചിത്രത്തിൽ കാണുന്നത്. മൃദുലമായ എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ജീസ് ജോൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് സാംസൺ ലേ.
ഇതിന് മുൻപ് ദി അൺറാവൽ സീരീസിൽ ആദ്യ രണ്ട് ഭാഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടോപ് ലസായി മുഖത്ത് ചായം തേച്ച ചിത്രങ്ങൾ ആരാധക ശ്രദ്ധ നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ