മലയാളത്തിലെ സൂപ്പർതാര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഭിനയവും നിർമാണവുമൊക്കെയായി ഇരുവരും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ അവരുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. പോർഷെയുടെ സൂപ്പർ സ്റ്റൈലിഷ് കാർ 911 കരേര എസ് സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികൾ.
1.90 കോടി രൂപയാണ് കരേര എസിന്റെ എക്സ്ഷോറൂം വില. പൈതൺഗ്രീൻ നിറത്തിലെ കാറാണ് നസ്രിയയും ഫഹദും വാങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ ഈ നിറത്തിൽ ആകെയുണ്ടായിരുന്ന കാറാണ് ഇത്. 2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 308 കീലോമീറ്ററാണ്. ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ധാരാളം കസ്റ്റമൈസേഷനും കരേര എസിൽ വരുത്താം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ