'ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന'; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് മിഥുൻ മാനുവൽ

മകന്റെ ചിത്രവും മിഥുൻ മാനുവൽ പോസ്റ്റുചെയ്തു
midhun_manuel
midhun_manuel

ച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ആൺകുട്ടിയാണ് മിഥുന് പിറന്നത്. സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ തന്നെയാണ് വിവരം ആരാധകരുമായി പങ്കുവെച്ചത്. ‘ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. !! മകൻ... ഫസ്റ്റ്ബോൺ ’ എന്ന അടിക്കുറിപ്പിൽ മകന്റെ ചിത്രവും മിഥുൻ മാനുവൽ പോസ്റ്റുചെയ്തു. 

കോട്ടയം സ്വദേശിയായ ഫെബിയാണ് മിഥുൻ മാനുവലിന്റെ ഭാര്യ. 2017ലാണ് ഇവർ വിവാഹിതയായത്. തന്റെ അവസാന സിനിമ അഞ്ചാം പാതിര സൂപ്പർഹിറ്റായതിന്റെ സന്തോഷത്തിന് പിന്നാലെയാണ് ജീവിതത്തിലേക്ക് അതിലും വലിയ സന്തോഷം എത്തുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തുന്നത്. ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ്, അലമാര, ആട് 2 എന്നിവയെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു. '

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com