'കഴിഞ്ഞ വർഷം ഞങ്ങളുടെ വിഷു ഇങ്ങനെയായിരുന്നു'; പൃഥ്വിവിന്റെ തിരിച്ചുവരവു കാത്ത് സുപ്രിയ

കഴിഞ്ഞ വർഷം ഒന്നിച്ച് വിഷു ആഘോഷിക്കുന്നതിന്റെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്
'കഴിഞ്ഞ വർഷം ഞങ്ങളുടെ വിഷു ഇങ്ങനെയായിരുന്നു'; പൃഥ്വിവിന്റെ തിരിച്ചുവരവു കാത്ത് സുപ്രിയ

ലോക്ക്ഡൗണിന് ഇടയിലും വിഷു ആഘോഷമാക്കുകയാണ് മലയാളികൾ. എന്നാൽ കൊറോണയെത്തുടർന്ന് ഉറ്റവരെ പിരിഞ്ഞു കഴിയുന്നവർ ദുഃഖത്തിലാണ്. പലനാടുകളിൽ കുടുങ്ങിക്കിടക്കുന്നവർ പ്രതിസന്ധിയെല്ലാം മാറി വീട്ടിലേക്ക് മടങ്ങിയെത്താൻ കാത്തിരിക്കുകയാണ്. നടൻ പൃഥ്വിരാജും ഇതേ അവസ്ഥയിലാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് ജോർദാനിൽ എത്തിയ താരം ഇപ്പോൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. തന്റെ താടിക്കാരൻ കൂടെയില്ലാത്തതിന്റെ ദുഃഖം പങ്കുവെക്കുകയാണ് താരത്തിന്റെ ഭാര്യ സുപ്രിയ. കഴിഞ്ഞ വർഷം ഒന്നിച്ച് വിഷു ആഘോഷിക്കുന്നതിന്റെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. 

‘കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിച്ച അനേകം പേരുടെ കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു അന്നത്തെ ഉച്ചഭക്ഷണം. കൊറോണ വൈറസും അതിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും  കാരണം പല കുടുംബങ്ങളെയും പോലെ ഞങ്ങളുടെ കുടുംബവും ആയിരക്കണക്കിന് കിലോമീറ്ററുകൾക്കകലെ വേർപിരിഞ്ഞിരിക്കുകയാണ്. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.- സുപ്രിയ കുറിച്ചു. മിസ്സിങ് താടിക്കാരൻ, പൃഥ്വിരാജിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നീ ഹാഷ്ടാ​ഗിലാണ് പോസ്റ്റ്. പൃഥ്വിരാജും ഇതേ ചിത്രവും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

മാർച്ച് ആദ്യമാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി പൃഥ്വിരാജും സംവിധായകൻ ബ്ലസിയും അടങ്ങുന്ന സംഘം ജോർ​ദാനിലേക്ക് പോകുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയായിരുന്നു. സിനിമ സംഘത്തിന് സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രം ജോർദാനുമായി ബന്ധപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com