അമ്മയുടെ കാൽതൊട്ട് ഭരതനാട്യ അരങ്ങേറ്റം; ഓർമ്മച്ചിത്രം പങ്കുവെച്ച് ഷമ്മി തിലകൻ; അമ്പരന്ന് ആരാധകർ

സിനിമയിലേക്ക് മടങ്ങിയെത്താനാവുമെന്ന പ്രതീക്ഷയില്ലെന്ന ആശങ്കയും താരം പങ്കുവെക്കുന്നുണ്ട്
അമ്മയുടെ കാൽതൊട്ട് ഭരതനാട്യ അരങ്ങേറ്റം; ഓർമ്മച്ചിത്രം പങ്കുവെച്ച് ഷമ്മി തിലകൻ; അമ്പരന്ന് ആരാധകർ

രതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രം പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. അമ്മയുടെ കാൽതൊട്ടു അനു​ഗ്രഹം വാങ്ങിയാണ് താരം അരങ്ങിൽ കയറിയത്. എന്തായാലും താരം ക്ലാസിക് നൃത്തം അഭ്യസിച്ചിട്ടുണ്ടെന്നത് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. 

'അരങ്ങേറ്റം... അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളിൽ നമസ്കരിച്ച്,' എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇത് സർപ്രൈസ് ആണെന്നും ഏതെങ്കിലും സിനിമയിൽ ചുവടുവെക്കുന്നതു കാണാൻ കാത്തിരിക്കുകയാണെന്നുമാണ് ഒരു കമന്റ്. എന്നാൽ അതിനൊപ്പം സിനിമയിലേക്ക് മടങ്ങിയെത്താനാവുമെന്ന പ്രതീക്ഷയില്ലെന്ന ആശങ്കയും താരം പങ്കുവെക്കുന്നുണ്ട്. 

മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് നടനാണ് ഷമ്മി ചേട്ടൻ എന്നും തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നുമുള്ള ഒരു ആരാധകന്റെ കമന്റിലായിരുന്നു താരത്തിന്റെ മറുപടി. ആശങ്ക കുറഞ്ഞു തുടങ്ങി എന്നാണ് താരം കുറിച്ചത്. ഈ പോസ്റ്റ് കണ്ട് ഏതെങ്കിലും മുതിർന്ന സംവിധായകർ നല്ല വേഷം തരുമെന്നും ഒരു ആരാധകൻ കുറിച്ചു. അതിന് താരം നൽകിയ മറുപടി ഇങ്ങനെ; ഹരിഹരൻ സാർ സംവിധാനം ചെയ്യുവാൻ പോകുന്ന കുഞ്ചന് നമ്പ്യാർ ചെയ്യാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു. ഒരിക്കൽ അദ്ദേഹത്തെ വിളിച്ചു ചോദിക്കുകയും ചെയ്തിരുന്നു..!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com