ഇത് പഴയ മീന തന്നെ! അമ്പരന്ന് ആരാധകര്‍; വമ്പന്‍ മേക്കോവര്‍; ചിത്രങ്ങള്‍ വൈറല്‍

നീല ജീന്‍സും വെള്ള ഷര്‍ട്ടും അണിഞ്ഞ് ബിച്ചില്‍ നില്‍ക്കുന്ന താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍
ഇത് പഴയ മീന തന്നെ! അമ്പരന്ന് ആരാധകര്‍; വമ്പന്‍ മേക്കോവര്‍; ചിത്രങ്ങള്‍ വൈറല്‍

ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് മീന. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരത്തിന് ആരാധകര്‍ നിരവധിയാണ്. ഇപ്പോല്‍ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. മെലിഞ്ഞ് സുന്ദരിയായി യുവനടിമാരെപ്പോലെ സ്‌റ്റൈലിഷായി നില്‍ക്കുന്ന മീനയുടെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി നായകനായി എത്തിയ ഷൈലോക്കിലാണ് മലയാളികള്‍ മീനയെ അവസാനമായി കണ്ടത്. കുറച്ചു വണ്ണമൊക്കെയുള്ള ലുക്കിലാണ് താരം. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്ത ഗെറ്റപ്പിലാണ് താരമിപ്പോള്‍. നീല ജീന്‍സും വെള്ള ഷര്‍ട്ടും അണിഞ്ഞ് ബിച്ചില്‍ നില്‍ക്കുന്ന താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16) on

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ളതാണ് ചിത്രങ്ങള്‍. എങ്ങനെയാണ് ഇത്ര പെട്ടെന്ന് വണ്ണം കുറച്ചത് എന്നാണ് താരത്തോട് ആരാധകര്‍ ചോദിക്കുന്നത്. യുവനടിമാരേക്കാള്‍ സുന്ദരിയായല്ലോ എന്നും കമന്റുകളുണ്ട്. വിവാഹശേഷം മീനക്ക് വണ്ണം വെച്ചിരുന്നു. തുടര്‍ന്നും താരം മലയാള സിനിമയില്‍ സജീവമായിരുന്നു. മോഹന്‍ലാലിനൊപ്പമെത്തിയ ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയും സൂപ്പര്‍ഹിറ്റായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com