പശുക്കള്‍ക്ക് 400 കിലോ ഭക്ഷണവുമായി ആര്‍എസ് വിമല്‍ എത്തി; ഒരു പശുക്കുട്ടിക്ക് മകളുടെ പേരു വിളിച്ചു

പശുക്കള്‍ക്ക് 400 കിലോ ഭക്ഷണവുമായി ആര്‍എസ് വിമല്‍ എത്തി; ഒരു പശുക്കുട്ടിക്ക് മകളുടെ പേരു വിളിച്ചു

ഫാമിലെ പശുക്കുട്ടികളില്‍ ഒന്നിനു തന്റെ മകളുടെ പേരായ അപ്പു എന്ന വിളിപ്പേര് നല്‍കി

തിരുവനന്തപുരം; ഭക്ഷണമില്ലാതെ കഷ്ടപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ പശുക്കള്‍ക്ക് ഭക്ഷണവുമായി സംവിധായകന്‍ ആര്‍എസ് വിമല്‍ എത്തി. കടുവാകുഴി അര്‍ഷാദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലേക്കാണ് 400 കിലോ ഭക്ഷണവുമായി വിമല്‍ എത്തിയത്. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഐപി ബിനുവിനൊപ്പമാണ് വെള്ളിയാഴ്ച ഉച്ചയോടെ വിമല്‍ ഫാമിലെത്തിയത്. നഗസഭയാണ് പശുക്കളെ ഏറ്റെടുത്ത് അര്‍ഷാദിന്റെ ഫാമില്‍ എത്തിച്ചത്.

മുലപ്പാല്‍ കുടിച്ചു തുടങ്ങുന്ന മനുഷ്യന്‍ പിന്നീട് ഒട്ടും ഒഴിവാക്കാതെ പശുവിന്‍ പാല്‍ ആണ് സേവിക്കുന്നത്. അതുകൊണ്ടു തന്നെ പശുവിനെയും അരുമായോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് വിമല്‍ പറഞ്ഞു. ഇത്തരത്തില്‍ ജീവികളെ സഹായിക്കാന്‍ എപ്പോഴും സന്തോഷമാണ്. വാര്‍ത്തകള്‍ കണ്ടും കേട്ടും അറിഞ്ഞാണ് സുഹൃത്ത് കൂടിയായ ബിനുവിനൊപ്പം ഇവിടെ എത്തിയതെന്നും ഇനിയും ഇവര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ ഒരുക്കമാണെന്നും വിമല്‍  കൂട്ടിച്ചേര്‍ത്തു.

സന്ദര്‍ശനത്തില്‍ പശുക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയ വിമല്‍ ഫാമിലെ പശുക്കുട്ടികളില്‍ ഒന്നിനു തന്റെ മകളുടെ പേരായ അപ്പു എന്ന വിളിപ്പേര് നല്‍കി. ഇതോടൊപ്പം ഒരു പശുകിട്ടുക്ക് കൗണ്‍സിലര്‍ ഐപി ബിനു തന്റെ മകളുടെ പേരു അമ്മു എന്നു വിളിച്ചു. കൂടാതെ ഫാമിലെ ഏറ്റവും വലിപ്പമുള്ള ഗീര്‍ ഇനത്തില്‍ പെട്ട കാളക്ക് ജീവനക്കാരില്‍ ഒരാള്‍ മണികണ്ഠന്‍ എന്ന പേരും നല്‍കി.

ഫാമില്‍ ഉള്ളതില്‍ കല്യാണി എന്ന പശു ഇപ്പോള്‍ ഗര്‍ഭിണിയാണ്. മൂന്നു നാള്‍ ആയപ്പോഴേക്കും ശ്രദ്ധേയമായ മാറ്റമാണ് പശുക്കള്‍ക്ക് ഉണ്ടായത്. ആവശ്യത്തിനു ഭക്ഷണവും സപ്പ്‌ളിമെന്ററികളും കൃത്യസമയത്തു ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം നല്‍കുന്നുണ്ടെന്നും ഫാം ഉടമയും ഇപ്പോഴത്തെ സൂക്ഷിപ്പുകാരനും കൂടിയായ അര്‍ഷാദ് പറഞ്ഞു. അതേസമയം പശുക്കളെ തമ്മില്‍ തിരിച്ചറിയാനും ഇവയുടെ എല്ലാ വിവരങ്ങളും മനസിലാക്കനുമായി പശുക്കള്‍ക്ക് ചിപ്പ് ഘടിപ്പിക്കും. തുടര്‍ന്ന് ഇതുവരെയുള്ള വിവരങ്ങളും ദൈനദിന കാര്യങ്ങളും രേഖപ്പെടുത്തുമെന്നും വെറ്റിനറി സര്‍ജന്‍ ഡോ ശ്രീരാഗ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com