ബിക്കിനിയില്‍ അതീവ ഗ്ലാമറസായി ഭൂമി; അടുത്ത നൂറ്റാണ്ടിനുള്ള മൂഡിലെന്ന് താരം; തരംഗമായി ചിത്രം

ബീച്ചില്‍ നിന്നുള്ള താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്
ബിക്കിനിയില്‍ അതീവ ഗ്ലാമറസായി ഭൂമി; അടുത്ത നൂറ്റാണ്ടിനുള്ള മൂഡിലെന്ന് താരം; തരംഗമായി ചിത്രം

ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡ് സിനിമ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ഭൂമി പട്‌നേക്കര്‍. ഈ വര്‍ഷം നിരവധി ഹിറ്റുകളാണ് താരത്തിന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. അതിനാല്‍ വളരെ സന്തോഷത്തോടെയാണ് ഭൂമി 2019 ന് ബൈ പറഞ്ഞത്. പുതുവര്‍ഷത്തിലും വാര്‍ത്തയില്‍ നിറയുകയാണ് താരം. ഇത്തവണ ആരാധകരുടെ മനസു കീഴടക്കുന്നത് ഭൂമിയുടെ ന്യൂയര്‍ ആഘോഷത്തിന്റെ ചിത്രമാണ്. ബീച്ചില്‍ നിന്നുള്ള താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. 

പച്ച ബിക്കിനി അണിഞ്ഞ് കടലില്‍ ഇരിക്കുകയാണ് ഭൂമി. അടുത്ത പതിറ്റാണ്ടിനായുള്ള മൂഡ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആവേശത്തോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. പുതുവര്‍ഷം തുടങ്ങാന്‍ ഇതിലും മികച്ച ചിത്രമില്ല എന്നാണ് ആരാധകരുടെ കമന്റ്. 

 
 
 
 
 
 
 
 
 
 
 
 
 

My Mood for the next decade #HappyGirl #HappyNewYear #2020 #mood

A post shared by Bhumi (@bhumipednekar) on

കുടുംബത്തിനൊപ്പമായിരുന്നു ഭൂമിയുടെ ന്യൂയര്‍ ആഘോഷം. നീണ്ട കുറിപ്പിനൊപ്പമാണ് താരം ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നത്. ബീച്ചില്‍ തിരമാലകള്‍ക്കൊപ്പം കളിക്കുന്നതിന്റെ വിഡിയോയും ഭൂമി പങ്കുവെച്ചിരുന്നു. ഈ വര്‍ഷം നാല് സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഇവയെല്ലാം മികച്ച വിജയമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com